SignIn
Kerala Kaumudi Online
Monday, 19 October 2026 3.09 PM IST

ബിജു മേനോനും ജോജു ജോർജും മികച്ച നടൻമാർ നടി രേവതി ആവാസവ്യൂഹം മികച്ച ചിത്രം

biju

joju

അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ബിജു മേനോനും ( ആർക്കറിയാം) ജോജു ജോർജും ( നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ്) മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച നടി രേവതി( ഭൂതകാലം) ആണ്. കൃഷാന്ദ് ആർ.കെ സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ് മികച്ച ചിത്രം. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം രണ്ടു സിനിമകൾ പങ്കി ട്ടു. റഹ്മാൻസ് ബ്രദേഴ്സ് സംവിധാനം ചെയ്ത ചവിട്ട്, താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ എന്നീ ചിത്രങ്ങൾക്കാണ് പുരസ്കാരം. മികച്ച സംവിധായകനായി ദിലീഷ് പോത്തൻ ( ജോജി) തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ഛായാഗ്രാഹണം മധു നീലകണ്ഠൻ ( ചുരുളി)മികച്ച അവലംബിത തിരക്കഥ ശ്യാംപുഷ്കരൻ( ജോജി)മികച്ച തിരക്കഥാകൃത്ത് കൃഷാന്ദ് ആർ.കെ ( ആവാസ വ്യൂഹം) മികച്ച കഥാകൃത്ത് ഷാഹി കബീർ( നായാട്ട് ) മികച്ച സ്വഭാവ നടൻ സുമേഷ് മൂർ ( കള) മികച്ച സ്വഭാവ നടി ഉണ്ണിമായ പ്രസാദ് ( ജോജി) മികച്ച സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് ( ഹൃദയം) മികച്ച സംഗീതം സംവിധായകൻ (പശ്ാത്തല സംഗീതം) ജസ്റ്റിൻ വർഗീസ് ( ജോജി) മികച്ച നവാഗത സംവിധായകൻ കൃഷ്ണേന്ദു കലേഷ് ( പ്രാപ്പെട) വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആണ് മികച്ച ജനപ്രിയ ചിത്രം. മികച്ച ഗാനരചയിതാവ് ബി. കെ ഹരിനാരായണൻ ( ഗാനം കണ്ണീരു കടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ ചിത്രം - കാടകാലം) മികച്ച ഗായകൻ പ്രദീപ് കുമാർ (ഗാനം രാവിൽ മയങ്ങുമീ പൂമടയിൽ ചിത്രം മിന്നൽ മുരളി)മികച്ച ഗായിക സിതാര കൃഷ്ണകുമാർ ( ഗാനം പാൽനിലാവിൻ പൊയ്കയിൽ ചിത്രം കാണെകാണെ) മികച്ച ശബ്ദമിശ്രണം ജസ്റ്റിൻ ജോസ് (മിന്നൽ മുരളി) മികച്ച ശബ്ദ രൂപകല്പന രംഗനാഥ് രവി( ചുരുളി)മികച്ച കലാ സംവിധായകൻ ഗോകുൽദാസ് (തുറമുഖം ).മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത് അമ്പാടി ( ആർക്കറിയാം) മികച്ച വസ്ത്രാലങ്കാരം മെൽവി ജെ ( മിന്നൽ മുരളി) മികച്ച കുട്ടികളുടെ ചിത്രം കാടകം (സംവിധാനം സഹിൽ രവീന്ദ്രൻ) ജിയോ ബേബി പ്രത്യേക ജൂറി പരാമർശം ( ഫ്രീഡം ഫൈറ്ര് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY