SignIn
Kerala Kaumudi Online
Sunday, 18 October 2026 7.39 PM IST

തോക്കുകളുമായി ബിഗ് ഗെയിമിന് നസ്ലിൻ

sss

കിടുക്കാച്ചി മേക്കോവറിൽ നസ്ലിൻ . അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ച്‌ലർ പാർട്ടി Deux' എന്ന ചിത്രത്തിൽ നസ്ലിന്റെ അന്യായ മേക്കോവർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. സോണി എന്ന കഥാപാത്രമായി കയ്യിൽ തോക്കുകളുമായി നിൽക്കുന്ന നസ്ലിനെ കാണാം. അടുത്തിടെ ടൊവിനോ തോമസിന്റെ വേറിട്ട പോസ്റ്ററും പുറത്തിറങ്ങി. നവംബർ 19ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

യങ് ജനറേഷൻ താരങ്ങളെയും മുൻനിര അഭിനേതാക്കളെയും അണിനിരത്തിയാണ് അമൽ നീരദ് ഇത്തവണ വരുന്നത്. കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NASLIN, LATESTNEWS, BACHELOR PARTY, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY