SignIn
Kerala Kaumudi Online
Sunday, 18 October 2026 7.39 PM IST

ദേവസംഗീതത്തിന്റെ ദേവൻ, വിടപറഞ്ഞത് ആരാധകരുടെ 'തേനിസൈ തെൻട്രൽ'

sss

ത​ന​താ​യ​ ​ഈ​ണം​ ​ആ​ണ് ​ദേ​വ​യു​ടെ​ ​സ​മ്പ​ത്ത്.​ ​നാ​ട​ൻ​പാ​ട്ടു​ക​ളെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​തി​ൽ​ ​ത​മി​ഴ് ​ച​ല​ച്ചി​ത്ര​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ദേ​വ​ ​എ​ന്നും​ ​ദേ​വ​ൻ​ ​ത​ന്നെ.​ ​ദേ​വ​ ​സം​ഗീ​തം​ ​ബാ​ക്കി​വ​ച്ച് ​ദേ​വ​ ​മ​ട​ങ്ങു​മ്പോ​ൾ​ ​ആ​രാ​ധ​ക​രും​ ​സി​നി​മാ​ലോ​ക​വും​ ​ആ​ ​ഈ​ണ​ങ്ങ​ളു​ടെ​ ​ഓ​ർ​മ്മ​യി​ൽ.​ ​'​തേ​സി​സൈ​ ​തെ​ൻ​ട്ര​ൽ​"​ ​എ​ന്നാ​ണ് ​ആ​രാ​ധ​ക​രും​ ​സി​നി​മാ​ ​ലോ​ക​വും​ ​ദേ​വ​യെ​ ​വി​ശേ​ഷി​പ്പ​ക്കു​ന്ന​ത്.​ ​ദേ​വ​നേ​ശ​ൻ​ ​ചൊ​ക്ക​ലിം​ഗം​ ​എ​ന്ന​ണ് ​പേ​ര്.​ ​സി​നി​മ​യി​ലേ​ക്ക് ​വ​ന്ന​പ്പോ​ൾ​ ​പേ​ര് ​ലോ​പി​ച്ച് ​ദേ​വ​യാ​യി.​ ​അ​ഞ്ചു​ ​പ​തി​റ്റാ​ണ്ട് ​നീ​ണ്ട​ ​സം​ഗീ​ത​യാ​ത്ര​യി​ൽ​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട,​ ​മ​ല​യാ​ളം​ ​ഭാ​ഷ​ക​ളി​ൽ​ ​നാ​നൂ​റി​ല​ധി​കം​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ഈ​ണം​ ​ഒ​രു​ക്കി.​

​എ​ൺ​പ​തു​ക​ളു​ടെ​ ​അ​വ​സാ​ന​ത്തി​ലും​ ​തൊ​ണ്ണൂ​റു​ക​ളു​ടെ​ ​തു​ട​ക്ക​ത്തി​ലും​ ​ത​മി​ഴ് ​സി​നി​മാ​ലോ​ക​ത്ത്ദേ​വ​ ​മു​ടി​ചൂ​ടാ​ ​മ​ന്ന​നാ​യി.​ ​ര​ജ​നി​കാ​ന്തി​ന്റെ​യും​ ​ക​മ​ൽ​ഹാ​സ​ന്റെ​യും​ ​വി​ജ​യ്‌​യു​ടെ​യും​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഹി​റ്റു​ ​ഗാ​ന​ങ്ങ​ൾ​ ​ഒ​രു​ക്കി.​ ​അ​ണ്ണാ​മ​ലൈ,​ ​ബാ​ഷ,​ ​അ​രു​ണാ​ച​ലം​ ,​ ​അ​വ്വൈ​ ​ഷ​ൺ​മു​ഖി,​ ​പ​ഞ്ച​ത​ന്ത്രം,​ ​പ​മ​ൽ​ ​കെ​ ​സം​ബ​ന്ധം,​ ​അ​സൈ,​ ​കാ​ത​ൽ​ ​കോ​ട്ടൈ,​ ​നേ​ർ​ക്കു​നേ​ർ,​ ​നി​നൈ​ത്തേ​ൻ​ ​വ​ന്താ​യി,​ ​പ്രി​യ​മു​ട​ൻ,​ ​വാ​ലി,​ ​കു​ഷി​ ​തു​ട​ങ്ങി​യ​വ​ ​ശ്ര​ദ്ധേ​യ​ ​ചി​ത്ര​ങ്ങ​ൾ.​ ​മ​ല​യാ​ള​ത്തി​ൽ​ ​ദ​ ​പ്രി​ൻ​സ്,​ ​കിം​ഗ് ​സോ​ള​മ​ൻ,​ ​ഫാ​ന്റം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ഈ​ണം​ ​ഒ​രു​ക്കി.​അ​ണ്ണാ​മ​ലൈ​യി​ലൂ​ടെ​യാ​ണ് ​ദേ​വ​ ​ആ​ദ്യ​മാ​യി​ ​ര​ജ​നി​കാ​ന്ത് ​ചി​ത്ര​ത്തി​ൽ​ ​എ​ത്തു​ന്ന​ത്.​വൈ​ര​മു​ത്തു​-​ ​ദേ​വ​ ​കൂ​ട്ടു​കെ​ട്ടി​ൽ​ ​പി​റ​ന്ന​ത് ​സൂ​പ്പ​ർ​ ​ഹി​റ്ര് ​ഗാ​ന​ങ്ങ​ൾ.


വ​ന്തേ​ൻ​ടാ​ ​പാ​ൽ​ക്കാ​ര​ൻ​
​അ​ണ്ണാ​മ​ലൈ​ ​എ​ന്ന​ ​ര​ജ​നി​കാ​ന്ത് ​ചി​ത്ര​ത്തി​ലെ​ ​ഗാ​നം​ ​വ​ലി​യപേര് സ​മ്മാ​നി​ച്ചു.​ബാ​ഷ​യി​ലെ​ ​നാ​ൻ​ ​ഒ​ട്ടോ​ക്കാ​ര​ൻ,​ ​സ്റ്റൈ​ൽ​ ​സ്റ്റൈ​ൽ​ ​താ​ൻ​ ​അ​രു​ണാ​ച​ല​ത്തി​ലെ​ ​അ​താ​ണ്ടാ​ ​ഇ​താ​ണ്ടാ​ ​,​ കു​ഷി​യി​ലെ​ ​ഒ​രു​ ​പൊ​ണ്ണു​ ​ഒ​ന്ന്,​ ​കെ​ട്ടി​പു​ടി​ ​കെ​ട്ടി​പു​ട​ടാ​ ​എ​ന്നീ​ ​ഗാ​ന​ങ്ങ​ൾ​ ​എ​വ​ർ​ഗ്രീ​ൻ​ ​ഹി​റ്റു​ക​ൾ​ ​ആ​ണ്.​സൂ​പ്പ​ർ​‌​ ​സ്റ്റാ​ർ​ ​ര​ജ​നി​കാ​ന്ത് ​എ​ന്ന​ ​ടൈ​റ്റി​ലി​നൊ​പ്പം​ ​ഉ​യ​രു​ന്ന​ ​എക്ക​ണി​ക് ​ബി​ജി​മ്മു​ക​ളു​ടെ​ ​ഉ​ൾ​പ്പെ​ടെ​ ​സൃ​ഷ്ടാ​വാ​ണ്.​ ​അ​ണ്ണാ​മ​ലൈ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ആ​രം​ഭി​ച്ച​ ​ആ​ ​ബി​ജി​എം​ ​ഇ​പ്പോ​ഴും​ ​ര​ജ​നി​കാ​ന്ത് ​ചി​ത്ര​ങ്ങ​ളി​ൽ​ ​തു​ട​രു​ന്നു.


അ​വ്വൈ​ ​ഷ​ൺ​മു​ഖി​യു​ടെ​ ​ഹി​ന്ദി​ ​റീ​മേ​ക്ക് ​ചാ​ച്ചി​ 420​ന്റെ​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​വും​ ​ഒ​രു​ക്കി.​ ​ത​മി​ഴ്‌​നാ​ട് ​സ​ർ​ക്കാ​രി​ന്റെ​ ​ക​ലൈ​മാ​മ​ണി​ ​അ​വാ​ർ​ഡ് ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​തേ​ടി​യെ​ത്തി.​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ഗാ​ന​ങ്ങ​ൾ​ ​ആ​ല​പി​ച്ചു. ​ആ​സൈ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മി​ക​ച്ച​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​നു​ള്ള​ ​ത​മി​ഴ്‌​നാ​ട് ​സ​ർ​ക്കാ​ർ​ ​പു​ര​സ്കാ​രം​ ​തേ​ടി​യെ​ത്തി.ഒക്ടോബർ 20ന് 76 ​ാം പിറന്നാൾ ആഘോ ഷിക്കാനിരിക്കെയാണ് വിയോഗം.

English Summary

Veteran Tamil music director Deva, renowned for his distinctive folk-based melodies, has passed away. He composed for over 400 films across Tamil, Telugu, Kannada, and Malayalam languages spanning five decades. Known for creating numerous hit songs and iconic background scores for stars like Rajinikanth and Kamal Haasan, Deva left an indelible mark on South Indian cinema.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVA DEATH, LATESTNEWS, MUSIC DIRECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY