
ബാൻഡ് ഓഫ് ബ്രദേഴ്സ് ഫസ്റ്റ് ലുക്ക്
യുവതാരങ്ങളായ റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിൻസെന്റ് ആന്റ് ദ പോപ്പിനുശേഷം ബിജോയ് പി.എ രചനയും സംവിധാനവും നിർവഹിക്കുന്ന ബാൻഡ് ഓഫ് ബ്രദേഴ്സ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. തല തുണികൊണ്ട് മൂടി, കയ്യിൽ തോക്കുമായി നിൽക്കുന്ന നിഗൂഢ കഥാപാത്രത്തിനൊപ്പം ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്ന രീതിയിൽ ചെന്നായയുടെ രൂപവും പോസ്റ്ററിൽ കാണാൻ കഴിയും. ആകാംഷയും ദുരൂഹതയും നിറയ്ക്കുന്ന പോസ്റ്റർ ശ്രദ്ധ നേടി.
ആക്റ്റർ കോപ്പ്' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ബിബിൻ ജോസഫും പ്രധാന വേഷത്തിലെത്തുന്നു. വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ, വിനോദ് ശശിധരൻ, അനീഷ് പണിക്കർ, നിവിൻ മിറർ, ഷാജി നിസാർ, അനന്തകൃഷ്ണൻ, സിജു ശിവൻ എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം: രാജ്കുമാർ ഭാസ്കരൻ, സംഗീതം: സഞ്ജീവ് കൃഷ്ണൻ,പശ്ചാത്തല സംഗീതം ഗോപി സുന്ദർ , ഗാനരചന: എ.ആർ. നന്ദഗോപൻ. വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ.ഒ: പി. ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |