SignIn
Kerala Kaumudi Online
Sunday, 18 October 2026 5.48 PM IST

ബിക്കിനി ലുക്ക് കണ്ടപ്പോൾ അമ്മയ്ക്ക് വിഷമമായി, ഇത്തരം  വസ്ത്രം  ധരിക്കില്ലെന്ന് ശപഥം എടുത്തിരുന്നു, പക്ഷേ; വെളിപ്പെടുത്തി ഗായത്രി സുരേഷ്

gayathri-suresh
ഗായത്രി സുരേഷ്

മിസ് കേരള മത്സരത്തിൽ വിജയകിരീടം ചൂടിയതിന് ശേഷമാണ് ഗായത്രി സുരേഷ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ജമ്‌നാപ്യാരി എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ നായികയായാണ് ഗായത്രി ബിഗ് സ്ക്രീനിൽ എത്തിയത്. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നടി മികച്ച റോളുകൾ ചെയ്‌തു.

അടുത്തിടെ 'ഡിസ്കോ' എന്ന മലയാള ചിത്രത്തിന്റെ ടീസറിൽ ഗായത്രി സുരേഷ് ബിക്കിനി ലുക്കിലെത്തിയത് ഏറെ ചർച്ചയായിരുന്നു. മുൻപ് ബിക്കിനി ഇടുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ താരത്തിന്റെ പുതിയ മേക്കോവർ ആരാധകർ ഏറ്റെടുത്തു. ഇപ്പോഴിതാ ആ പുതിയ ലുക്കിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഗായത്രി. തന്റെ പുതിയ ലുക്ക് കണ്ട അമ്മയ്ക്ക് വലിയ വിഷമമായെന്നാണ് നടി വെളിപ്പെടുത്തിയത്.

'കണ്ടപ്പോൾ അമ്മയ്ക്ക് ഭയങ്കര വിഷമമായി എന്നുപറഞ്ഞു. ഞാൻ അമ്മയോട് ബിക്കിനി ധരിച്ച് ഷൂട്ട് ചെയ്യുന്ന കാര്യം പറഞ്ഞിരുന്നില്ല. പക്ഷേ അത് സാരമില്ല. എല്ലാവരും ഇടുന്ന കാലത്ത് ഇടാമെന്ന് കരുതിയിരുന്നു. അല്ലാതെ ആദ്യമായിട്ട് ഇടാനുള്ള ധൈര്യമില്ല. അത്ര വൃത്തികേട് ഉണ്ടായിരുന്നില്ല.

ഒരിക്കലും റിവീലിംഗ് വസ്ത്രം ധരിക്കില്ലെന്ന് ശപഥം എടുത്ത ആളാണ് ഞാൻ. ബിക്കിനി ഇടില്ലെന്ന് ജീവിതത്തിൽ ശപഥം എടുത്തിരുന്നു. പക്ഷേ കാലക്രമേണ എന്റെ ചിന്താഗതി മാറി. ജീവിതത്തെ നോക്കി കാണുന്ന രീതിയും മാറി. അതിൽ ആദ്യത്തെ ചുവടുവയ്ക്കാൻ അവസരം തന്ന ഉല്ലാസേട്ടന് നന്ദി. നിങ്ങൾ ടീസറിൽ കണ്ടത് പോലെ ഒരു സ്‌റ്റൈലിഷ് സിനിമയാണ് ഇത്'- ഗായത്രി സുരേഷ് വ്യക്തമാക്കി.

അഞ്ചകള്ളകോക്കാനുശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഡിസ്കോ". ചെമ്പൻ വിനോദ്, ആന്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ , ദേവ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഫെമിന ജോർജ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

പൂർണമായും സ്റ്റൈലിഷ് ഇന്റർനാഷണൽ ലുക്കിലാണ് ചിത്രത്തിൽ കഥാപാത്രങ്ങൾ എത്തുന്നത്. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ് നിർമ്മാണം. ആക്ഷൻ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ഡിസ്കോ.

English Summary

Malayalam actress Gayathri Suresh has opened up about her bikini look in the teaser of the upcoming Malayalam film Disco. The actress revealed that her mother was upset after seeing the look, as Gayathri had not informed her about the bikini shoot beforehand.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAYATHRI SURESH, DISCO MALAYALAM MOVIE, GAYATHRI SURESH BIKINI LOOK, DISCO MOVIE TEASER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY