SignIn
Kerala Kaumudi Online
Sunday, 06 September 2026 8.45 PM IST

'40 വയസിലും 20കാരിയെപ്പോലെ കാണണം’; പ്രസവശേഷം അനുഭവിച്ച ബോഡിഷെയിമിംഗിനെക്കുറിച്ച് നടി ബിപാഷ

bipasha-basu
ബിപാഷ ബസു

ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന ബോളിവുഡ് താരമാണ് ബിപാഷ ബസു. ഇപ്പോഴിതാ പ്രസവശേഷം താൻ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്നുപറയുകയാണ് ബിപാഷ. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളും പ്രസവശേഷം സ്ത്രീകളിൽ അടിച്ചേൽപ്പിക്കുന്ന അമിത പ്രതീക്ഷകളെയും താരം വിമർശിച്ചു. എല്ലെ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.

'സ്ത്രീ ശരീരത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും വിചിത്രമാണ്. നിങ്ങൾ പ്രസവിച്ചുകഴിഞ്ഞാൽ, 40 വയസാണെങ്കിലും ഇരുപതുകളിലെ ശരീരത്തിലേക്ക് മടങ്ങിയെത്തണമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. അതായത് 20കാരിയിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ 40കാരിയിൽ പ്രതീക്ഷിക്കുന്നു. അതിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞില്ലെങ്കിൽ ട്രോളുകൾ നേരിടേണ്ടിവരും.

ഞാനും വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയായിട്ടുണ്ട്. ചില പാപ്പരാസികൾ എന്നെ മോശമായ രീതിയിൽ ചിത്രീകരിച്ചു. ഒരു സ്ത്രീ എത്രമാത്രം പരിശ്രമിക്കുന്നുണ്ടെന്ന് ഇവർ ആരും കാണുന്നില്ല. കുഞ്ഞിനെ പരിപാലിക്കുന്നതിനൊപ്പം സ്വന്തം ജീവിതവും ജീവിതശൈലിയും വ്യക്തിപരമായ സമ്മർദ്ദങ്ങളുമെല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടിവരുന്ന കാര്യവും ആരും പരിഗണിക്കുന്നില്ല.

അതൊന്നും ആരും ശ്രദ്ധിക്കില്ല. പ്രസവശേഷം എല്ലാവരും പഴയ ശരീരഘടനയിലേക്ക് ഉടൻ തിരിച്ചെത്തണമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഞാൻ വളരെ ആത്മവിശ്വാസമുള്ള വ്യക്തിയാണ്. അതുകൊണ്ട് ഒരു തരത്തിലുള്ള ട്രോളുകൾക്കും എന്നെ തകർക്കാനാവില്ല. എന്റെ ജീവിതം എങ്ങനെയാണെന്ന് എനിക്കറിയാം. എന്താണ് ചെയ്യേണ്ടതെന്നും എപ്പോൾ ചെയ്യണമെന്നും എനിക്കറിയാം. അതിനനുസരിച്ചാണ് ഞാൻ മുന്നോട്ടുപോകുന്നത്. മറ്റുള്ളവർ പറയുന്നതിനെ കാര്യമാക്കുന്നില്ല.'- ബിപാഷ കൂട്ടിച്ചേർത്തു.

2015ൽ 'അലോൺ' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ബിപാഷ ബസുവും നടൻ കരൺ സിംഗ് ഗ്രോവറും ആദ്യമായി കണ്ടുമുട്ടുന്നത്. ചിത്രത്തിലെ ഇരുവരുടെയും കെമിസ്ട്രി പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരു വർഷത്തെ പ്രണയത്തിനുശേഷം 2016 ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങൾക്കുശേഷം 2022 നവംബർ 12നാണ് ഇവർക്ക് ആദ്യ കുഞ്ഞ് പിറന്നത്.

English Summary

Bollywood actress Bipasha Basu recently spoke out about facing postpartum body shaming, criticizing societal expectations for women to rapidly regain their pre-pregnancy physique. In an Elle India interview, she highlighted the immense pressure and trolling mothers endure, regardless of age, while also managing childcare. Basu asserted her confidence, unfazed by negative comments.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIPASHA BASU, BODYSHAMING, BOLLYWOOD ACTOR, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY