SignIn
Kerala Kaumudi Online
Saturday, 05 September 2026 7.39 PM IST

'ഒന്നുമറിയാത്ത കുട്ടിയായിരുന്നു, ഇന്ന് പൊലീസ് വേഷത്തിൽ',​ നടൻ മാത്യുവിന്റെ വളർച്ചയെക്കുറിച്ച് മനസ് തുറന്ന് നടി ഉണ്ണിമായ

-mathew-thomas-unnimaya
മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടനാണ് മാത്യു തോമസ്. പിന്നാലെ നിരവധി ചിത്രങ്ങളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴിൽ നടൻ വിജയ്‌യുടെ മകനായി ലിയോയിലും താരം അഭിനയിച്ചിരുന്നു. കുമ്പളങ്ങി നൈറ്റ്സിൽ അഭിനയിക്കുമ്പോൾ 15 വയസായിരുന്നു മാത്യുവിന്റെ പ്രായം.

ഇപ്പോഴിതാ അഭിനയജീവിതത്തിൽ ആദ്യമായി പൊലീസ് വേഷത്തിൽ എത്തുകയാണ് മാത്യു. പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലൂടെയാണ് താരം പൊലീസ് വേഷത്തിലെത്തുന്നത്. ആദ്യ ചിത്രം മുതൽ ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ മാത്യുവിനുണ്ടായ വള‌ർച്ചയെക്കുറിച്ച് തുറന്നുപറയുകയാണ് നടി ഉണ്ണിമായ പ്രസാദ്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കുമ്പളങ്ങി നൈറ്റ്സിൽ അഭിനയിക്കാനെത്തുമ്പോൾ മാത്യു കുട്ടിയായിരുന്നു. സിനിമയ്ക്ക് ആവശ്യമായ പല കാര്യങ്ങളും അന്ന് പഠിച്ചെടുക്കേണ്ടി വന്നിരുന്നു. നീന്താൻ പോലും അറിയാതിരുന്ന മാത്യു പിന്നീട് തോണി തുഴയാനും വലയെറിയാനും ഫുട്‌ബോൾ കളിക്കാനുമെല്ലാം പഠിച്ചെടുത്തുവെന്ന് ഉണ്ണിമായ പറഞ്ഞു. അന്നും ഇന്നും സിനിമയെ വളരെ തുറന്ന മനസോടെയാണ് മാത്യു സമീപിക്കുന്നത്. പുതിയ കാര്യങ്ങൾ കേൾക്കാനും മനസിലാക്കാനും എപ്പോഴും തയ്യാറാണ്. മറ്റുള്ളവർ പറയുന്നത് ശ്രദ്ധയോടെ കേട്ട് മനസിലാക്കിയ ശേഷമാണ് മാത്യു പ്രതികരിക്കുന്നതെന്നും ഉണ്ണിമായ പറയുന്നു.

കുമ്പളങ്ങി നൈറ്റ്സിന്റെ ചിത്രീകരണ സമയത്ത് മാത്യുവിന് നിരവധി കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. വെള്ളിയാഴ്ചകളിൽ സ്‌കൂൾ വിട്ടയുടൻ ലൊക്കേഷനിലെത്തുന്ന മാത്യു ഞായറാഴ്ചയാണ് തിരിച്ചുപോകാറുള്ളത്. അവധിക്കാലത്തും ഭൂരിഭാഗം സമയവും സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പമായിരുന്നു. ലൊക്കേഷനിലെത്തി പല കാര്യങ്ങളും നേരിട്ട് പഠിച്ച മാത്യു പിന്നീട് സ്വന്തമായി തോണി തുഴയാനും വലയെറിഞ്ഞ് മീൻ പിടിക്കാനും അത് കറിവച്ച് കഴിക്കാനുമൊക്കെയുള്ള നിലയിലേക്ക് വളർന്നു. പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള മാത്യുവിന്റെ മനസും സമീപനവുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നടി വ്യക്തമാക്കി. മാത്യുവിന്റെ ആ തുറന്ന മനസും പഠിക്കാനുള്ള താൽപര്യവും അന്നും ഇന്നും ഒരു മാറ്റവുമില്ലെന്ന് ഉണ്ണിമായ കൂട്ടിച്ചേർത്തു.

English Summary

Actor Mathew Thomas, who rose to fame with _Kumbalangi Nights_, is set to play a police officer for the first time in _Prathamadhrishtya Kuttakkar_. Actress Unnimaya Prasad recalled how Mathew, who was just 15 and knew little about many things when he joined _Kumbalangi Nights_, gradually learned skills such as swimming, rowing, fishing and playing football.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MATHEW THOMAS, UNNIMAYA PRASAD, PRADHAMA DRISHTYA KUTTAKAR, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY