ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകളിൽ തുടക്കം മുതൽ ഉയർന്നു കേട്ട പേരാണ് രാഹുൽ ഈശ്വറിന്റേത്. ഇപ്പോഴിതാ അഭ്യൂഹങ്ങൾ ശക്തമാക്കി രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
ഒരുപാട് അകലെയുള്ള ഒരു രാജ്യത്തേക്ക് പോകുകയാണ്. രാജഭരണം ഉള്ള രാജ്യമാണ്. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സോഷ്യലിസം. ജനാധിപത്യം, മത സൗഹാർദ്ദം എല്ലാമാണ് ആധുനിക രാജ്യങ്ങളിൽ വേണ്ടത്. എല്ലാ പ്രാർത്ഥനകളും വേണം. സാധാരണ ഫിൻലാൻഡിൽ പോകുമ്പോഴാണ് വീട്ടുകാർ കൊണ്ടുവിടുന്നത്. ഇത് " അതിലും ദൂരെ പോവുകയാണ്" . ഒരുപാട് ഒരുപാട് ദൂരെ. പക്ഷേ നമ്മൾ ഇവിടെയൊക്കെ തന്നെ കാണും. കാരണം ഇന്ത്യയും ഗാന്ധിജിയും തന്നെയാണ് എന്നും എപ്പോഴും മനസിൽ. ജയ്‌ഹിന്ദ്" എന്നാണ് രാഹുൽ ഈശ്വർ കുറിച്ചത്. ചിന്താവിഷ്ടയായ ശ്യാമളയിലെ മച്ചകത്തമ്മയെ കാൽ തൊട്ടുവന്ദിച്ചു ... എന്ന ഗാനമാണ് പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നത്. എയർപോർട്ടിൽ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്.
രാഹുലിന്റെ ഈ യാത്ര ബിഗ് ബോസ് സെറ്റിലേക്കാണോ എന്നാണ് ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും ചോദ്യം. നേരത്തെ സൂര്യടിവിയിൽ സംപ്രേഷണം ചെയ്ത മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിൽ രാഹുൽ ഈശ്വർ മത്സരാർത്ഥിയായി എത്തിയിരുന്നു.
അതേസമയം പ്രെഡിക്ഷൻ ലിസ്റ്റുകളിൽ സിനിമാ സീരിയൽ രംഗത്ത് നിന്ന് ഭാമ, നീന കുറുപ്പ്, ,സിദ്ധാർത്ഥ് പ്രഭു, ടെലിവിഷൻ താരം ആദിത്യൻ ജയൻ, പ്രിയങ്ക അനൂപ്,മൃദുല വിജയ്, നിത പ്രോമി, മേഘ്ന വിൻസെന്റ് എന്നിവരുടെ പേരുകളും സജീവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |