SignIn
Kerala Kaumudi Online
Saturday, 24 October 2026 6.52 AM IST

നായിക സ്വാസിക, രണ്ടാം യാമം ട്രെയിലർ

ss




നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാംയാമം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ബനാറസിനുശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാംയാമം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സ്വാസിക മുഖ്യ വേഷത്തിൽ എത്തുന്നു.ധ്രുവനും ഗൗതം കൃഷ്ണയുമാണ് നായകന്മാർ.

കാലങ്ങളായി സ്ത്രീകൾ നേരിട്ടു കൊണ്ടിരിക്കുന്ന ചതിയുടെയും വഞ്ചനയുടെയും അനാചാരങ്ങൾക്കുമെതിരെ വിരൽ ചൂണ്ടുന്ന പുതിയ കാലത്തെ സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.ത്രില്ലറും , ആക്ഷനും, ഇമോഷനും, ഗാനങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയ ക്ളീൻ എന്റർടെയ്നാറണ് .ജോയ് മാത്യു, സുധീർ കരമന, നന്ദു,ഷാജു ശ്രീധർ, രാജസേനൻ, ജഗദീഷ് പ്രസാദ്, രേഖ, രമ്യ സുരേഷ് , ഹിമാശങ്കരി, ഏ.ആർ.കണ്ണൻ , അംബിക മോഹൻ, രശ്മി സജയൻ എന്നിവരാണ് മറ്റ് താരങ്ങൾ.സംഭാഷണം -എം. പ്രശാന്ത്. ഗാനങ്ങൾ നേമം പുഷ്പരാജ്, ,ഛായാഗ്രഹണം - അഴകപ്പൻ,
എഡിറ്റിംഗ്- വി. എസ്.വിശാൽ. സംഗീതം മോഹൻ സിതാര, കലാസംവിധാനം -ത്യാഗു തവനൂർ,മേക്കപ്പ് - പട്ടണം റഷീദ്, പട്ടണം ഷാ , പ്രൊജക്ട് ഡിസൈൻ- ഏ.ആർ. കണ്ണൻ,
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ആർ. ഗോപാലാണ് തിരക്കഥ രചിച്ച് ചിത്രം നിർമ്മിക്കുന്നത്. പി.ആർ. ഒ വാഴൂർ ജോസ്.








Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY