SignIn
Kerala Kaumudi Online
Saturday, 24 October 2026 7.09 AM IST

ദുൽഖറിന്റെ 'ആകാശംലോ ഒക താര' രണ്ട് മണിക്കൂർ 40 മിനിറ്റ്

sss

ദുൽഖർ സൽമാൻ നായകനായി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ആകാശംലോ ഒക താര 2 മണിക്കൂർ 40 മിനിറ്റ് ദൈർഘ്യം. നവംബർ 20ന് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി പ്രദർശനത്തിനെത്തും . ദുൽഖർ അവതരിപ്പിക്കുന്ന കൃഷ്ണ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് നേരത്തേ ശ്രദ്ധ നേടിയിരുന്നു . പുതുമുഖം സാത്വിക വീരവല്ലിയാണ് നായിക.

ശ്രുതി ഹാസൻ,​ സ്വാസിക തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് നിർമ്മാണം. മഹാനടി, സീതാ രാമം, ലക്കി ഭാസ്കർ എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ വലിയ സ്വീകാര്യത നേടിയ ദുൽഖറിന്റെ അടുത്ത ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. ഛായാഗ്രഹണം - സുജിത് സാരംഗ്, സംഗീതം ജി.വി. പ്രകാശ് കുമാർ,​ എഡിറ്റർ - പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ - ശ്വേത സാബു സിറിൽ, പി.ആർ.ഒ ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DULQUER SALMAAN, AKASHAMLO OKA THARA, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY