SignIn
Kerala Kaumudi Online
Saturday, 24 October 2026 7.23 AM IST

പനോരമ സ്റ്റുഡിയോസ് പങ്കാളിയായി ഹരിവരാസനം

sss

സൈജു കുറുപ്പ് നായകനായി റിലീസിനായൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഹരിവരാസന’ത്തിനായി കൈകോർത്ത് അജിത് വിനായക ഫിലിംസും പനോരമ സ്റ്റുഡിയോസും. മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ച അജിത് വിനായക ഫിലിംസും ഇന്ത്യയിലെ ഒന്നാം കിട നിർമ്മാണകമ്പനിയായ പനോരമ സ്റ്റുഡിയോസും ഒരുമിക്കുന്നതിനാൽ പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവം സമ്മാനിക്കുമെന്നുറപ്പിക്കുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥക്കും അഭിഷേക് പഥക്കും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രാജേഷ് നായർ സംവിധാനം ചെയ്യുന്നു. യോഗി ബാബു, ബേബി ഇവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവർക്കൊപ്പം ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. . രചന ഡോ. കെ .അമ്പാടി . രഞ്ജിൻ രാജാണ് സംഗീതം . പ്രോജക്റ്റ് ഡിസൈനർ: മംഗളം ജയചന്ദ്രൻ,ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റർ: അജീഷ് ഇടമൺ, പി.ആർ.ഒ: പ്രതീഷ് ശേഖർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AJITH VINAYAKA, SAIJU KURUPP, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY