SignIn
Kerala Kaumudi Online
Wednesday, 08 July 2026 8.02 AM IST

ജൂലായ് 17ന് വരാൻ സുകുമാരി റെഡി

ss

തിരു വീർ - ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ഭരത് ദർശൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഒാ സുകുമാരി ജൂലായ് 17ന് റിലീസ് ചെയ്യും. ഗ്രാമീണ പശ്‌ചാത്തലത്തിൽ കഥ പറയുന്ന റൊമാന്റിക് കോമഡി ആയി ഒരുങ്ങുന്ന ചിത്രത്തിന് ഫാന്റസി ഘടകങ്ങളുമുണ്ട്. തിരുവീർ അവതരിപ്പിക്കുന്ന യാദഗിരി, ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ദാമിനി എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് .സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

ഗംഗ എന്റർടെയ്മെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി നിർമ്മിക്കുന്ന ചിത്രത്തിൽ മുരളിധർ ഗൗഡ്, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് മറ്റു താരങ്ങൾ. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും. ഛായാഗ്രഹണം സിഎച്ച് കുശേന്ദർ നിർവഹിക്കുന്നു, സംഗീത സംവിധാനം: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ - വിംഗ് ചുൻ അഞ്ചി, നൃത്തസംവിധാനം - ജെ ഡി മാസ്റ്റർ, പി.ആർ.ഒ : ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, RELEASE DATE, MOVIENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY