SignIn
Kerala Kaumudi Online
Wednesday, 08 July 2026 8.03 AM IST

ത്രില്ലടിപ്പിക്കാൻ സൈബർ ത്രില്ലർ, അച്യുത അവതാരം 17ന്

ss

പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ മലയാളത്തിൽ നിന്നുമൊരു പാൻ ഇന്ത്യൻ സൈബർ ത്രില്ലർ 'അച്യുത അവതാരം ജൂലായ് 17ന് റിലീസ് ചെയ്യും. കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനിത് സംവിധാനം ചെയ്യുന്ന ആദ്യം ചിത്രം ആണ്. ചിത്രത്തിന്റെ തിരക്കഥയും പുനീത് ആണ്. പ്രമുഖ നർത്തകിയും അഭിനേത്രിയുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും വേഷമിടുന്നു.

ചിത്രത്തിലെ പുതിയ ലിറിക്കൽ ഗാനം റിലീസ് ചെയ്തു. 'സെയ്ലർ ഓഫ് പെയിൻ' എന്ന കത്തിൽ ഉള്ള ഗാനം ശ്രുതി ശിവദാസൻ ആണ് ആലാപനം. റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമ്മാണം. ദേശീയ അവാർഡ് ജേതാവ് ആനന്ദ് മീനാക്ഷി ആണ് ക്യാമറ. ഹരീഷ് മോഹനന്റെ വരികൾക്ക് പ്രസന്ന കുമാർ എം. എസ് സംഗീതം പകരുന്നു. എഡിറ്റിംഗ്: പവൻ പൂവയ്യ ആന്റ് മഹേഷ് തോട്ട, ആർട്ട്: നാഗരാജു, നവീൻ, വി. എഫ്.എക്സ്: ഐഡൻ്റ് ലാബ്സ്, പി.ആർ.ഒ: പി. ശിവപ്രസാദ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, LATESTNEWS, RELEASE DATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY