SignIn
Kerala Kaumudi Online
Monday, 10 August 2026 6.58 AM IST

വാരാണസിയുടെ രുദ്രയായി മഹേഷ് ബാബു

ss

എ​സ് .​എ​സ് .​രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​‘​വാ​രാ​ണ​സി​’​യി​ൽ​ ​തെ​ലു​ങ്ക് ​സൂ​പ്പ​ർ​ ​താ​രം​ ​മ​ഹേ​ഷ് ​ബാ​ബു​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​രു​ദ്ര​യു​ടെ​ ​ലു​ക്ക് ​പു​റ​ത്ത്.​ ​മ​ഹേ​ഷ് ​ബാ​ബു​വി​ന്റെ​ ​ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​ലു​ക്ക് ​പു​റ​ത്തി​റ​ങ്ങിയത്.​ ​ ആ​ദ്യ​ ​ചി​ത്രം​ ​ഇ​ട​തൂ​ർ​ന്ന​ ​കാ​ടി​നു​ള്ളി​ൽ​ ​മു​ള​കൊ​ണ്ടു​ള്ള​ ​ച​ങ്ങാ​ട​ത്തി​ൽ​ ​വി​ശ്ര​മി​ക്കു​ന്ന​ ​രു​ദ്ര​യെ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​അ​നാ​യാ​സ​മാ​യ​ ​കൂ​ൾ​ ​ലു​ക്കി​നൊ​പ്പം,​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​നി​ശബ്ദ​മാ​യ​ ​തീ​വ്ര​ത​യും​ ​ആ​ക​ർ​ഷ​ണീ​യ​മാ​യ​ ​സാ​ന്നി​ധ്യ​വും​ ​പ്ര​ക​ട​മാ​ണ്.​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം​ ​കാഴ്ചക്കാ​രെ​ ​ ​ ​കെ​നി​യ​യി​ലെ​ ​മ​സാ​യി​ ​മാ​റ​യി​ലേ​ക്ക് ​എ​ത്തി​ക്കു​ന്നു.​ ​

ജി​റാ​ഫു​ക​ളും​ ​വൈ​ൽ​ഡ്‌​ബീ​സ്റ്റു​ക​ളും​ ​നി​റ​ഞ്ഞ​ ​വി​ശാ​ല​മാ​യ​ ​ഭൂ​മി​യി​ൽ​ ​നി​ൽ​ക്കു​ന്ന​ ​രു​ ​ദ്ര.​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​ശ​ക്ത​മാ​യ​ ​സാ​ന്നി​ധ്യ​വും​ ​ഈ​ ​ദൃ​ശ്യ​ത്തി​ൽ​ ​വ്യ​ക്ത​മാ​ണ്.​ ​ര​ണ്ട് ​ചി​ത്ര​ങ്ങ​ളും​ ​ചേ​ർ​ന്ന് ​‘​വാ​രാ​ണ​സി​’​യു​ടെ​ ​വി​ശാ​ല​മാ​യ​ ​ലോ​ക​ത്തി​ന്റെ​ ​നേ​ർ​ക്കാ​ഴ്ച​യാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​നൂ​റ്റാ​ണ്ടു​ക​ൾ​ ​പി​ന്നി​ടു​ന്ന​ ​ഇ​തി​ഹാ​സ​ ​ചി​ത്ര​മാ​യാ​ണ് ​‘​വാ​രാ​ണ​സി​’​ ​ഒ​രു​ങ്ങു​ന്ന​ത്.​


​പ്രി​യ​ങ്ക​ ​ചോ​പ്ര​ ​ആ​ണ് ​നാ​യി​ക.​ ​പൃ​ഥ്വി​രാ​ജ്,​ ​പ്ര​കാ​ശ് ​രാ​ജ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​എം.​എം.​ ​കീ​ര​വാ​ണി​യാ​ണ് ​സം​ഗീ​തം.​ ​ശ്രീ​ ​ദു​ർ​ഗ​ ​ആ​ർ​ട്സും​ ​ഷോ​യി​ങ് ​ബി​സി​ന​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ലോ​ക​മെ​മ്പാ​ടും​ ​ഏ​റെ​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​‘​വാ​രാ​ണ​സി​’​ ​പൂ​ർ​ണ​മാ​യും​ ​െ​ ​എമാ​ക്സി​ൽ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​ആ​ദ്യ​ ​നോ​ൺ​ ​ഇം​ഗ്ളീ​ഷ് ​ചി​ത്രം​ ​ആ​ണ്.​ ​ഏ​പ്രി​ൽ​ 7​ന് ​ലോ​ക​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.​പി.​ ​ആ​ർ​ .​ഒ​ ​മാ​ർ​ക്ക​റ്റിം​ഗ് ​ക​ൺ​സ​ൽ​ട്ട​ന്റ് ​:​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY