
റാപ്പർ ബ്രോധ വി, മലയാളത്തിൽ
ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം നാളെ ലോകവ്യാപകമായി റിലീസ് ചെയ്യും. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ചു. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. മൂന്നു വർ
ഷത്തിനുശേഷം എത്തുന്ന ദുൽഖർ സൽമാന്റെ മലയാള ചിത്രം ആണ് എെ ആം ഗെയിം . ദുൽഖറിന്റെ കരിയറിലെ 40 -ാം ചിത്രം ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്.
ചിത്രത്തിലെ പ്രൊമോ സോംഗ് വീഡിയോ ‘ഹൈ സ്റ്റേക്ക്സ് വൻ സ്വീകാര്യത നേടുന്നു. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയതാണ് ഗാനം. റാപ്പർ ബ്രോധ വി, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലാപനം. ബ്രോധ വി, ക്ലിന്റ് ലൂയിസ് എന്നിവർ ഇംഗ്ലീഷ് വരികളും മുത്തു മലയാളം വരികളും രചിക്കുന്നു. പ്രൊമോ സോംഗ് വീഡിയോയിൽ ബ്രോധ വി, ദുൽഖർ സൽമാൻ എന്നിവർ ഒരുമിച്ചെത്തുന്നു എന്നതും ഗാനത്തിന്റെ ഹൈലൈറ്റ് ആണ്.ബ്രോധ വി എന്ന സ്റ്രേജ് നെയിമിൽ അറിയിപ്പെടുന്ന വിഘേനേഷ് ശിവാനന്ദ് ഗാനരചയിതാവും ആണ്. ചിത്രത്തിന്റെ പശ്ചാത്തലത്തിനും മൂഡിനും അനുയോജ്യമായ രീതിയിൽ ഒരുക്കിയ ഗാനം, ‘ഐ ആം ഗെയിം’ നൽകാനൊരുങ്ങുന്ന വമ്പൻ തീയേറ്റർ അനുഭവത്തിന്റെ മറ്റൊരു സൂചന കൂടിയാണ് നൽകുന്നത്. മ്യൂസിക് റൈറ്റ്സ് 12.5 കോടി രൂപക്ക് സീ മ്യൂസിക് ആണ് സ്വന്തമാക്കിയത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മാണം.
’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും. പി.ആർ. ഒ ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |