SignIn
Kerala Kaumudi Online
Wednesday, 02 September 2026 7.12 AM IST

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മറ്റന്നാൾ അതിർത്തി കടക്കും

bethlehem-kudumba-unit

മലയാള ബോക്സ് ഓഫീസിൽ സർവകാല കളക്ഷൻ റെക്കോർഡുകൾ കാറ്റിൽപ്പറത്തി കുതിക്കുന്ന ഭാവന സ്റ്റുഡിയോസിന്റെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തമിഴ് , തെലുങ്ക് പതിപ്പുകൾ മറ്റന്നാൾ റിലീസ് ചെയ്യും. 'പ്രേമം' നടനും 'പ്രേമലു' സംവിധായകനും ഒന്നിച്ച ചിത്രം എന്ന നിലയിലാണ് തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ ട്രെയിലർ ഏറ്റെടുക്കുന്നത്. യൂട്യൂബിൽ ഒട്ടേറെ കാഴ്ചക്കാരെ ഇതിനകം ട്രെയിലർ സ്വന്തമാക്കി . തമിഴ് പതിപ്പിന്റെ വിതരണാവകാശം ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസ് സ്വന്തമാക്കി . ചിത്രത്തിന്റെ മലയാളത്തിലെ അവിശ്വസനീയ വിജയ കുതിപ്പ് കണ്ടാണ് തെലുങ്കിലെ മുൻനിര വിതരണക്കാരായ മൈത്രി മൂവി മേക്കേഴ്‌സും ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസും ചേർന്ന് തെലുങ്ക് റിലീസ് ഏറ്റെടുക്കുന്നത്. ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.'പ്രേമം', 'പ്രേമലു' എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ വമ്പൻ തരംഗം സൃഷ്ടിക്കാനാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവന സ്റ്റുഡിയോസ് ടീം എത്തുന്നത്.

അതേസമയം

11 ദിവസം കൊണ്ട് 200 കോടി ക്ബിൽ ഇടം നേടി ബെത് ലഹേം കുടുംബ യൂണിറ്റ്.നിവിൻ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ക്ളബ് ചിത്രം ആണ് ബെത് ലഹേം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY