
ഡികെ സംവിധാനം ചെയ്യുന്ന ഫാന്റസി ഡാർക് കോമഡി ചിത്രത്തിൽ നിത്യ മേനൻ നായിക. ‘പ്രൊഡക്ഷൻ നമ്പർ 5’ എന്ന് താത്കാലികമായി പേരിട്ട ചിത്രം ലിയോ വിഷന്റെ അഞ്ചാമത് നിർമ്മാണ സംരംഭമാണ്. നിർമ്മാതാവ് വി. എസ്. രാജ്കുമാറിന്റെ ലിയോ വിഷനും , നിത്യ മേനന്റെ കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ വൻതാരനിരയുണ്ട്. പ്രശസ്ത സംവിധായകൻ വിക്രം കെ. കുമാർ ആണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. എ. ശക്തിവേൽ ഛായാഗ്രഹണം നിർവഹിക്കുന്നു. റിച്ചാർഡ് കെവിൻ ആണ് എഡിറ്റർ. ലിയോ വിഷൻ, കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, നിത്യ മേനൻ, ഡി കെ, വിക്രം കെ. കുമാർ എന്നിവർ ഒന്നിക്കുന്ന കൂട്ടുകെട്ട് ഇതിനോടകം തന്നെ ശ്രദ്ധ നേടി . തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. അതേസമയം തിരിച്ചിത്രമ്പലത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ താരം ആണ് നിത്യ മേനൻ. അപർണ ബാലമുരളിക്കും സുരഭി ലക്ഷ്മിക്കും പിന്നാലെ മറ്റൊരു യുവനടി മലയാളത്തിലേക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കൊണ്ടു വന്നു . തെലുങ്ക് സിനിമയിൽ ഒരു അഭിനേത്രിക്ക് ലഭിക്കാവുന്ന പരമോന്നത പുരസ്കാരമായ നന്ദി അവാർഡ് രണ്ടു തവണയും ലഭിച്ചു. വാണിജ്യ സിനിമകൾക്കൊപ്പം ഒാഫ് ബീറ്റ് സിനിമകളിലും പ്രേക്ഷകർ നിത്യയുടെ അഭിനയമികവ് കണ്ടറിഞ്ഞിട്ടുണ്ട്. ജന്മം കൊണ്ട് മലയാളിയാണെങ്കിലും നിത്യ ജനിച്ചതും വ
ളർന്നതും ബംഗ്ളൂരുവിലാണ്. തെലുങ്ക് സംവിധയക ബി.വി. നന്ദിനി റെഡ്ഡിയാണ് അഭിനയ രംഗത്തേക്ക് കൈപിടിച്ച് കയറ്റിയത്.
പി.ആർ.ഒ : ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |