SignIn
Kerala Kaumudi Online
Wednesday, 02 September 2026 6.36 AM IST

36 മില്യൺ കാഴ്ചക്കാരുമായി പാരഡൈസ് രണ്ടാം ഗാനം; തകർത്താടി നാനിയും കീർത്തി സുരേഷും

sss

തെ​ലു​ങ്ക് ​സൂ​പ്പ​ർ​ ​താ​രം​ ​നാ​നി​യെ​ ​നാ​യ​ക​നാ​ക്കി​ ​ശ്രീ​കാ​ന്ത് ​ഒ​ഡേ​ല​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​‘​ദ​ ​പാ​ര​ഡൈ​സി​’​ലെ​ ​ര​ണ്ടാം​ ​ഗാ​നം​ ​‘​യേ​ഷ​ന​ഗു​ല​’​ 36​ ​മി​ല്യ​ൺ​ ​കാ​ഴ്ച​ക്കാ​രു​മാ​യി​ ​കു​തി​ക്കു​ന്നു.​നാ​നി​യും​ ​കീ​ർ​ത്തി​ ​സു​രേ​ഷും​ ​ആ​ണ് ​ഗാ​ന​രം​ഗ​ത്ത്.​ ​നൃ​ത്ത​ ​ചു​വ​ടു​ക​ളു​മാ​യി​ ​നാ​നി​യും,​ ​കീ​ർ​ത്തി​ ​സു​രേ​ഷും​ ​ത​ക​ർ​ത്താ​ടു​ന്ന​ത് ​ഗാ​ന​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഹൈ​ലൈ​റ്റ് ​ആ​ണ്.​ ​അ​ടു​ല്ല​ ​ജാ​ങ്കി​ ​റെ​ഡ്ഡി,​ ​പ്ര​ഭ​ ​ബം​ഗാ​രി​ഗ​ല്ല​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​ആ​ല​പി​ച്ച​ ​ഗാ​ന​ത്തി​ന് ​സം​ഗീ​തം​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​റാ​ണ്.​ ​കാ​സ​ർ​ല​ ​ശ്യാം​ ​ആ​ണ് ​വ​രി​ക​ൾ​ ​ര​ചി​ച്ച​ത്.​ ​ഡ​ല്ലാ​സി​ൽ​ ​ന​ട​ന്ന​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​റി​ന്റെ​ ​കോ​ൺ​സെ​ർ​ട്ടി​നി​ടെ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ആ​രാ​ധ​ക​രു​ടെ​ ​സാ​ന്നി​ധ്യ​ത്തി​ൽ​ ​ലൈ​വാ​യി​ ​അ​വ​ത​രി​പ്പി​ച്ചാ​ണ് ​ഗാ​നം​ ​ലോ​ഞ്ച് ​ചെ​യ്ത​ത്.​ ​ആ​ട്ട​ ​സ​ന്ദീ​പ് ​ആ​ണ് ​നൃ​ത്ത​ ​സം​വി​ധാ​നം​ .​
​ജേ​ഴ്സി​’,​ ​ഗാ​ങ് ​ലീ​ഡ​ർ​’​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​നാ​നി​യും​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​റും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണി​ത് .​ ​‘​ദ​സ​റ​ ​എ​ന്ന​ ​ബ്ലോ​ക് ​ബ​സ്റ്റ​റി​നു​ ​ശേ​ഷം​ ​നാ​നി​യും​ ​ശ്രീ​കാ​ന്ത് ​ഒ​ഡേ​ല​യും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം ശ്രീ​ല​ക്ഷ്മി​ ​വെ​ങ്ക​ടേ​ശ്വ​ര​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​ധാ​ക​ർ​ ​ചെ​റു​കു​റി​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​
ബോ​ളി​വു​ഡ് ​താ​രം​ ​രാ​ഘ​വ് ​ജൂ​യ​ൽ,​ ​ക​യാ​ദു​ ​ലോ​ഹ​ർ,​ ​സ​മ്പൂ​ർ​ണേ​ഷ് ​ബാ​ബു,​ ​മോ​ഹ​ൻ​ ​ബാ​ബു,​ ​സോ​ണാ​ലി​ ​കു​ൽ​ക്ക​ർ​ണി​ ​തു​ട​ങ്ങി​യ​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ഡ,​ ​മ​ല​യാ​ളം,​ ​ത​മി​ഴ്,​ ​ഹി​ന്ദി,​ ​ബം​ഗാ​ളി,​ ​ഇം​ഗ്ലീ​ഷ്,​ ​സ്പാ​നി​ഷ് ​ ഭാ​ഷ​ക​ളി​ൽ​ ​സെ​പ്തം​ബ​ർ​ 24​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​പി.​ആ​ർ.​ഒ​ ​ശ​ബ​രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY