പിറന്നാൾ ദിനത്തിൽ മമ്മൂട്ടി, മേള തുടങ്ങാൻ മാസ് എൻട്രി
1 MIN READ | AUTHOR : Web Desk PUBLISHED: SEPTEMBER 08, 2026 06:03 AM IST
മമ്മൂട്ടി നായകനായി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേള എന്ന പേരിട്ടു. മമ്മൂട്ടിയുടെ ജന്മദിനത്തിൽ റിലീസ് ചെയ്ത പോസ്റ്ററിന് സമൂഹ മാധ്യമങ്ങളിൽ തകർപ്പൻ വരവേൽപ്പാണ് ലഭിക്കുന്നത്. കാരക്കുടിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് നേരത്തേ ദി ഗ്രേറ്റ് ഇന്ത്യൻ കാർണിവൽ എന്ന പേരും ആലോചിച്ചിരുന്നു. മമ്മൂട്ടി ആദ്യമായി പാടി അഭിനയിച്ച, കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടിക്ക് ഏറെ കരുത്ത് പകർന്ന കെ.ജി.ജോർജ് ചിത്രം മേളയുടെ പേര് തന്നെ ഈ ചിത്രത്തിന് ഒടുവിൽ തീരുമാനിക്കുകയായിരുന്നു.സിദ്ധാർത്ഥ് ഭരതൻ, ലാൽ ജൂനിയർ,അൽഫോൻസ് പുത്രൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നീതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് രചന നിർവഹിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്‌റ്റ്യൻ, ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റർ-ബ്ലെസ് തോമസ്,പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, കോസ്റ്റ്യൂം ഡിസൈൻ - മെൽവി.ജെ, സി. അഭിജിത്ത്, മേക്കപ്പ് - റോണക്സ് സേവ്യർ, സലാം, സംഗീതം - വിഷ്ണു വിജയ്. കാരക്കുടിയിലും എറണാകുളത്തുമായി പൂർത്തിയാകുന്ന ചിത്രം വേ ഫെയറർ ഫിലിംസ് തിയേറ്ററുകളിലെത്തിക്കും.
RELATED TOPICS: MAMMOOTTY, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തിരുവനന്തപുരം: ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും വേറിട്ട സിനിമകളിലൂടെ മലയാള സിനിമാലോകത്തെ സാന്നിദ്ധ്യവുമായിരുന്ന സംവിധായകൻ ആർ ശരത്ത് അന്തരിച്ചു.