
തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണ നായകനായി ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ദാദ എന്നു പേരിട്ടു. ആക്ഷൻ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്തിറങ്ങി. ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. കാജൽ അഗർവാൾ ആണ് നായിക.സ്റ്റൈലിഷ് ജാക്കറ്റും, കൂളിംഗ് ഗ്ലാസും സ്വർണ മാലയും ധരിച്ച്, ആയുധവും ചുമലിലേന്തി നിൽക്കുന്ന മാസ് ഗെറ്റപ്പിൽ വീഡിയോയിൽ ബാലകൃഷ്ണയെ കാണാം. എസ് തമൻ ഒരുക്കിയ പശ്ചാത്തല സംഗീതം വീഡിയോയുടെ ഹൈലൈറ്റാണ്.
മനോജ് മഞ്ചു ആണ് മറ്റ് ഒരു പ്രധാന താരം.ഛായാഗ്രഹണം – അരവിന്ദ് എസ്. കശ്യപ്, എഡിറ്റർ – നവീൻ നൂലി, ആക്ഷൻ – രാം ലക്ഷ്മൺ, രവി വർമ്മ. വെങ്കട്,വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മാണം. 'വീര സിംഹ റെഡ്ഡിയുടെ ബ്ലോക് ബസ്റ്റർ വിജയത്തിനു ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ്. പി.ആർ.ഒ- ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |