
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിൽ ഒരുങ്ങുന്ന ജയ് ഹനുമാൻ എന്ന ഋഷഭ് ഷെട്ടി ചിത്രത്തിൽ മലയാളതാരം മമിത ബൈജു. ജയ് ഹനുമാനിലൂടെ തെലുങ്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത. കരിയറിലെ ഏറ്റവും വലിയ തിളക്കത്തിൽ നിൽക്കുമ്പോഴാണ് തെലുങ്കിൽ പ്രവേശം. ഹൈദരാബാദിൽ ജയ് ഹനുമാന്റെ കഴിഞ്ഞ ഷെഡ്യൂളിൽ മമിത അഭിനയിച്ചിരുന്നു. അടുത്ത ഷെഡ്യൂൾ സെപ്തംബർ 22ന് ഹൈദരാബാദിൽ ആരംഭിക്കും.
ടൈറ്റിൽ കഥാപാത്രമായി ഋഷഭ് ഷെട്ടി എത്തുന്ന ചിത്രത്തിൽ മറ്റു താരങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. മലയാളത്തിൽനിന്ന് ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തെലുങ്ക് താരം റാണ ദഗുബട്ടി, ബോളിവുഡ് താരം അക്ഷയ് ഖന്ന എന്നിവരും താരനിരയിലുണ്ട്.നിമിഷ് രവി ആണ് ഛായാഗ്രഹണം. സൂര്യ ചിത്രം വിശ്വനാഥ് ആന്റ് സൺസിനുശേഷം നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ്.
തന്റെ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് 2024 ൽ പ്രശാന്ത് വർമ്മ ഹനുമാൻ സംവിധാനം ചെയ്തത്. രണ്ടാംഭാഗമാണ് ജയ്ഹനുമാൻ. 40 കോടി മുതൽ മുടക്കിൽ ഒരുക്കിയ ഹനുമാൻ 350 കോടിയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ഒരുക്കുന്ന ജയ് ഹനുമാൻ ടി സീരിസ് ആണ് അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തേക്കാൾ വൻ ബഡ്ജറ്റിൽ ആണ് രണ്ടാംഭാഗം ഒരുക്കുന്നത്. ഐ മാക്സ് ത്രിഡി ഫോർ മാറ്റിൽ ആണ് ചിത്രീകരണം. സംഗീതം എം.എം. കീരവാണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |