
മലബാർ ജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെ ആ നാടിന്റെ നേർക്കാഴ്ച്ച പറയുന്ന ചിത്രമാണ് ഒരു വടക്കൻ സന്ദേശം. സാരഥി പ്രൊഡക്ഷൻസിന്റെ ബാനറിൽ |നിർമ്മിക്കുന്ന ചിത്രം അജയൻ ചോയങ്കോട് സംവിധാനം ചെയ്യുന്നു. സത്യചന്ദ്രൻ പൊയിൽക്കാവിന്റേതാണ് രചന.നർമ്മവും, പ്രണയവും, അൽപ്പം ഹൊററും കോർത്തിണക്കിയാണ് ചിത്രത്തിന്റെ അവതരണം. മിമിക്രി കലാകാരനായ റസൽ ഹാരിസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സുരഭി , അനിൽ വടക്കുമ്പാട്, രാജൻ കണ്ടത്തിൽ, ലസിത ദാമോദരൻ,
റീന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം - കമൽനാഥ് പയ്യന്നൂർ.
നിർമ്മാണ നിർവഹണം -ജോബി ആന്റണി,
മേയ് ഒന്നിന് ചിത്രീകരണം ആരംഭിക്കും. കണ്ണർ, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളാണ് ലൊക്കേഷൻ. പി.ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |