മലയാള സിനിമയിലൂടെയെത്തി ഇപ്പോൾ ദക്ഷിണേന്ത്യൻ സിനിമകളിലും നായികയായി തിളങ്ങുന്ന താരമാണ് കോട്ടയംകാരി മമിത ബൈജു. തമിഴ് സൂപ്പർതാരങ്ങളായ വിജയ്, സൂര്യ എന്നിവരോടൊപ്പം അഭിനയിച്ച മമിതയുടെ നിവിൻ പോളി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് 300 കോടി കളക്ഷൻ നേടി തിയേറ്ററുകളിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ നടൻ ബിജു മേനോന്റെ പഴയൊരു സിനിമയിലെ ഡയലോഗ് മമിത ബൈജുവുമായി ബന്ധപ്പെടുത്തി കൂട്ടി വായിക്കുകയാണ് സോഷ്യൽ മീഡിയ.
2017ൽ റിലീസ് ചെയ്ത 'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന സിനിമയിലെ ബിജു മേനോന്റെ കഥാപാത്രത്തിന്റെ ഡയലോഗാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കുന്നത്. സിനിമയിൽ ബിജുവിന്റെ മകളുടെ കഥാപാത്രത്തിന്റെ പേര് 'ബബിത ബൈജു' എന്നാണ്. 'ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരുപടി മുകളിലെത്തും' എന്ന ഡയലോഗാണ് ഇപ്പോൾ തരംഗമാകുന്നത്. ബിജു മേനോന്റെ പ്രവചനം സത്യമായെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
One of the biggest coincidences in Malayalam cinema!
This is a scene from a malayalam film 'Rakshadhikari Baiju Oppu' (2017) where the hero says that her daughter, Babitha Baiju will be the biggest lady superstar in Malayalam cinema. 3 months after this film was released, the current biggest lady superstar of Malayalam cinema, Mamitha Baiju made her debut in the film industry
— Logaaan (@reallogan007) October 13, 2026
Malayalam actress Mamitha Baiju is trending on social media due to a surprising coincidence involving the 2017 film Rakshadhikari Baiju Oppu. In the movie, Biju Menon’s character predicts that his daughter, Babitha Baiju, will surpass Kavya Madhavan. Social media users have linked the dialogue to Mamitha Baiju’s rise in Malayalam and South Indian cinema.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |