SignIn
Kerala Kaumudi Online
Sunday, 13 September 2026 10.54 AM IST

തമിഴ് സംവിധായകൻ എസ് എസ് സ്റ്റാൻലി അന്തരിച്ചു

READ ENGLISH VERSION
-ss-stanley

ചെന്നെെ: തമിഴ് സംവിധായകൻ എസ് എസ് സ്റ്റാൻലി (57) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നെെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വെെകിട്ട് ചെന്നെെയിൽ നടക്കും.

1967ൽ മൂന്നാറിൽ ആയിരുന്നു എസ് എസ് സ്റ്റാൻലിന്റെ ജനനം. 12 വർഷം അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത ശേഷം 2002ലാണ് സ്വതന്ത്ര സംവിധായകൻ ആകുന്നത്. 'ഏപ്രിൽ മാതത്തിൽ' ആയിരുന്ന ആദ്യമായി സംവിധാനം ചെയ്ത സിനിമ. ആകെ നാല് ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.

2000ൽ തമിഴ് സിനിമാ രംഗത്തെ ജനപ്രിയനായ സംവിധായകരിൽ ഒരാളായിരുന്നു. 'പെരിയാർ' സിനിമയിൽ അണ്ണാദുരെെ ആയി വേഷമിട്ടിട്ടുണ്ട്. വിജയ് നായകനായ 'സർക്കാർ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2024ൽ പുറത്തിറങ്ങിയ 'മഹാരാജ'യാണ് അവസാനമായി അഭിനയിച്ച ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS STANLEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY