1 MIN READ | AUTHOR : Web Desk PUBLISHED: OCTOBER 25, 2026 06:32 AM IST
സീൻ എന്ന ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവർത്തകരും പ്രൊമോഷൻ പരിപാടിഖളുടെ ഭാഗമായി ഇന്ന് ദുബായിൽ.‘സീൻ ലൈവ് ഇൻ ദുബായ്’ എന്ന പേരിൽ വൈകിട്ട് 6ന് സിലിക്കൺ സെൻട്രൽ മാളിലാണ് പരിപാടി നടക്കുക. ചിത്രത്തിന്റെ ആഗോള റിലീസിന് മുന്നോടിയായാണ് ഈ പ്രത്യേക പ്രൊമോഷൻ പരിപാടി ഒരുക്കുന്നത്.
സൂര്യയോടൊപ്പം നിർമ്മാതാവ് കൂടിയായ ജ്യോതിക,നായിക നസ്രിയ നസിം, നസ്ലിൻ, സംവിധായകൻ ജിതു മാധവൻ, സംഗീത സംവിധായകൻ സുഷിൻ ശ്യാം എന്നിവരും ദുബായ് പരിപാടിയിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിതു മാധവൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘സീൻ’. സുഷിൻ ശ്യാമാണ് സംഗീതം ഒരുക്കുന്നത്. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.നവംബർ 6ന് ദീപാവില റിലീസായി പ്രദർശനത്തിന് എത്തും. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം. ഡ്രീം ബിഗ് ഫിലിംസ് ആണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. പി.ആർ. ഒ ശബരി
RELATED TOPICS: SCENE MOVIE, SURYA, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
ആർത്തവദിനങ്ങളിൽ കടുത്ത വേദനയും അസ്വസ്ഥതയും അനുഭവിക്കുമ്പോൾ തന്റെ ഭർത്താവ് വിജയ്ദേവരകൊണ്ട നൽകുന്ന കരുതലിനെക്കുറിച്ച് വെളിപ്പെടുത്തി നടി രശ്മിക മന്ദാന.