SignIn
Kerala Kaumudi Online
Monday, 17 August 2026 4.21 AM IST

ആക്ഷൻ നായകനായി തമിഴിൽ ദുൽഖർ ചിത്രം ഗോലി ?​

a

ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നാ​യ​ക​നാ​യി​ ​ന​വാ​ഗ​ത​നാ​യ​ ​കാ​ർ​ത്തി​കേ​യ​ൻ​ ​വേ​ല​പ്പ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ക്ഷ​ൻ​ ​ചി​ത്ര​ത്തി​ന് ​ഗോ​ലി​ ​എ​ന്ന് ​പേ​രി​ടാ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​താ​യി​ ​വി​വ​രം​ .​ ​കാ​ന്ത​യ്ക്കു​ശേ​ഷം​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ത​മി​ഴ് ​ചി​ത്രം​ ​മ​ല​യാ​ള​ത്തി​ലും​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​
കിം​ഗ് ​ഒ​ഫ് ​കൊ​ത്ത​യ്ക്കു​ശേ​ഷം​ ​സീ​ ​സ്റ്റു​ഡി​യോ​സും​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലെ​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ് ​ത​മി​ഴി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം​ ​ആ​ണ് .​ ​കാ​ന്ത​യു​ടെ​ ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ളി​യാ​യി​രു​ന്നു​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ്.​ ​അ​റ്റ്‌​ലി​യു​ടെ​ ​ശി​ഷ്യ​നാ​യ​ ​കാ​ർ​ത്തി​കേ​യ​ൻ​ ​വേ​ല​പ്പ​ൻ​ ​രാ​ജാ​റാ​ണി,​ ​തെ​രി​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ക​ണ്ണും​ ​ക​ണ്ണും​ ​കൊ​ള്ള​യ​ടി​ത്താ​ൽ,​​​ ​സോ​ളോ,​​​ ​ഒാ​കെ​ ​ക​ൺ​മ​ണി​ ,​​​ ​വാ​യ് ​മൂ​ടി​ ​പേ​സും​ ​എ​ന്നി​വ​യാ​ണ് ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​അ​ഭി​ന​യി​ച്ച​ ​മ​റ്റു​ ​ത​മി​ഴ് ​ചി​ത്ര​ങ്ങ​ൾ.​ ​
ജി.​വി​ ​പ്ര​കാ​ശ് ​കു​മാ​ർ​ ​ആ​യി​രി​ക്കും​ ​ദു​ൽ​ഖ​ർ​-​ ​കാ​ർ​ത്തി​കേ​യ​ൻ​ ​വേ​ല​പ്പ​ൻ​ ​ചി​ത്ര​ത്തി​ന് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത്.​​ ​ആ​കാ​ശം​ ​ലോ​ ​ഒ​ക​ ​താ​ര,​​​ ​ശ്രീ​ ​ശ്രീ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​തെ​ലു​ങ്കി​ൽ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.​
​ഇ​രു​ ​ചി​ത്ര​ങ്ങ​ളു​ടെ​യും​ ​റി​ലീ​സ് ​തീ​യ​തി​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നാ​യ​ക​നാ​യി​ ​ന​ഹാ​സ് ​ഹി​ദാ​യ​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​െഎ​ ​ആം​ ​ഗെ​യിം​ ​സെപ്തംബർ മൂന്നി​ന് റി​ലീ​സ് ​ചെ​യ്യു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ.​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ആ​ണ് ​ദു​ൽ​ഖ​ർ​ ​നാ​യ​ക​നാ​കു​ന്ന​ ​മ​ല​യാ​ള​ ​ചി​ത്രം​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ത്.
2023​ ​ഒാ​ണ​ത്തി​ന് ​കിം​ഗ് ​ഒ​ഫ് ​കൊ​ത്ത​ ​ആ​യി​രു​ന്നു​ ​ദു​ൽ​ഖ​ർ​ ​നാ​യ​ക​നാ​യി​ ​എ​ത്തി​യ​ ​മ​ല​യാ​ള​ത്തി​ലെ​ ​മേ​ജ​ർ​ ​റി​ലീ​സ്.​ ​​
െഎ​ ​ആം​ ​ഗെ​യി​മി​ൽ​ ​ത​മി​ഴ് ​ന​ടി​ ​സം​യു​ക്ത​ ​വി​ശ്വ​നാ​ഥ​ൻ​ ​ആ​ണ് ​നാ​യി​ക.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​ആ​ണ്.​ ​വ​ൻ​താ​ര​നി​ര​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന് ​അ​ൻ​പ​റി​വ് ​ആ​ണ് ​ആ​ക്ഷ​ൻ​ ​കൊ​റി​യോ​ഗ്ര​ഫി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DQ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY