SignIn
Kerala Kaumudi Online
Friday, 17 July 2026 8.00 PM IST

പ്രണവിന്റെ ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നാണ് ,​ മോഹൻലാൽ പറഞ്ഞതിനെ കുറിച്ച് നടി

pranav-mohanlal-

ദൃശ്യം സീരീസിലെ മൂന്നാംഭാഗം മേയ് 21ന് തിയേറ്ററിൽ പ്രദർശനത്തിനെത്തുകയാണ്. ചിത്രത്തിന്റെ മോഹൻലാലിന്റെ രണ്ടാമത്ത മകളായി അഭിനയിക്കുന്ന നടി എസ്തർ അനിൽ പ്രണവ് മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രണവിന്റെ ഗേൾഫ്രണ്ടിന്റെ പേരും തന്റെ പേരുമായുള്ള സാദൃശ്യത്തെ കുറിച്ചാണ് എസ്തർ ഒരഭിമുഖത്തിൽ പറഞ്ഞത്.

ദൃശ്യം സിനിമയുടെ തമിഴ് റീമേക്കായ പാപനാശത്തിലും എസ്തർ അഭിനയിച്ചിരുന്നു. പാപനാശത്തിൽ പ്രണവേട്ടൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിരുന്നു അദ്ദേഹത്തിന്റെ ഒരു ഗേൾഫണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു. അത് ലാൽ അങ്കിൾ പറഞ്ഞ് എനിക്കറിയാം. എസ്തർ എന്നൊരു ഗേൾഫ്രണ്ട് ഉണ്ടായിരുന്നില്ലേ എന്ന് ഞാൻ പോയി ചോദിച്ചു. എങ്ങനെയറിയാം എന്ന് പ്രണവേട്ടൻ എന്നോട് ചോദിച്ചു. അതൊക്കെ എനിക്ക് അറിയാം എന്ന് ഞാനും പറഞ്ഞു. ഒരു നാൾ വരും എന്ന എന്റെ രണ്ടാമത്തെ ചിത്രത്തിൽ ലാലേട്ടന്റെ മകളായിട്ടായിരുന്നു ഞാൻ അഭിനയിച്ചത്. എന്റെ എസ്തർ എന്ന പേര് അന്ന് പൊതുവേ ആർക്കും ഉണ്ടായിരുന്നില്ല. പിന്നെ ആർക്കും പെട്ടെന്ന് അങ്ങനെ പറയാനും പറ്റുന്ന പേരല്ല അത്. സിനിമയിലഭിനയിക്കുന്നവരുടെ പേരു മാറ്റുന്ന പരിപാടിയെല്ലാം അന്ന് ഉണ്ടായിരുന്നു,​.

മണിയൻപിള്ള രാജു അങ്കിൾ ലാലേട്ടന്റെ അടുത്ത് കൊണ്ടുപോയിട്ട് പറഞ്ഞു ലാലേ ഇതാണ് നമ്മുടെ മകളായിട്ട് അഭിനയിക്കുന്ന കുട്ടി, പേര് മാറ്റണോ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. ലാലേട്ടൻ ചോദിച്ചു എന്താ പേരെന്ന്. എസ്തറെന്ന് കേട്ടപ്പോൾ നല്ല പേരല്ലേ, അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നാണ്, അത് വെച്ചോളൂ സൂപ്പർ പേരാണെന്നാണ് ലാലേട്ടൻ പറഞ്ഞത്'. എസ്തർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GIRL FRIEND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY