SignIn
Kerala Kaumudi Online
Thursday, 17 September 2026 7.45 PM IST

ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിനയ് ഫോർട്ട് ചിത്രം 'ദി തേർഡ് മർഡർ': റിലീസ് പ്രഖ്യാപിച്ചു

the-third-murder
ദ തേർഡ് മാർഡറിന്റെ പുതിയ പോസ്റ്റർ

കൊച്ചി: ഇന്ദ്രൻസ്, സൈജു കുറുപ്പ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ദി തേർഡ് മർഡർ'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബർ രണ്ടിന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.

2022ൽ പ്രഖ്യാപിച്ച സിനിമയാണ് ദി തേർഡ് മർഡർ. സുനിൽ എബ്രഹാം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്യ, ലിയോണ ലിഷോയ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോണി ആന്റണി, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, ജിബിൻ ഗോപിനാഥ്, ഡിക്സൺ പൊടുത്താസ്, ആനന്ദ് മന്മഥൻ, സഞ്ജു ഭാസ്ക്കർ, പ്രമിൽ, ദിൽജിത്ത് ഗോർ, രാജഗോപാൽ ജി., ജെയ്സൺ, ലാജ് ബി.കെ., സാദ്ദിഖ്, സജൽ, അരുണാശു, അനന്യ, ലിയോണ ലിഷോയ്, ജെഫി, മറിയ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

സുദർശനൻ കാഞ്ഞിരംകുളവും ഷിജു തമീൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പ് ആണ്. സുഹൈൽ ഇബ്രാഹിമാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. എം ആർ വിബിനും ഷമീർ എസുമാണ് സഹസംവിധായകർ.

പ്രൊഡക്ഷൻ കൺഡ്രോളർ-ഡിക്സൺ പൊടുതാസ്, പ്രൊഡക്ഷൻ കോർഡിനേറ്റർ- ജിൻസ് ഭാസ്കർ, പ്രൊഡക്ഷൻ ഡിസൈൻ- എം. ബാവ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ്- അമൽ ചന്ദ്രൻ, സ്റ്റിൽസ്-ശാലു പേയാട്, ഡിസൈൻ- റഹീം പി.എം.കെ., ഫുനൽ മീഡിയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടർ- എം.ആർ. വിബിൻ, ഷമീർ എസ്., ബി.ജി.എം.- മെജോ ജോസഫ്, സൗണ്ട് ഡിസൈൻ- എ.ബി. ജുബിൻ, കളറിസ്റ്റ്- രമേഷ് സി., പ്രൊഡ്കഷൻ എക്സിക്യൂട്ടീവ്- പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം. പി.ആർ.ഒ. - എഎസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

English Summary

The release date for the upcoming Malayalam film 'The Third Murder' has been set for October 2nd. Starring Indrans, Saiju Kurup, and Vinay Forrt in lead roles, the movie is directed and written by Sunil Abraham. Ananya and Leona Lishoy also feature in prominent roles. The film, first announced in 2022, also unveiled a new poster.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDRANS, SAIJU KURUPP, VINAY FORT, THE THIRD MURDER, MALAYALAM CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY