സൂപ്പർതാരം മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നതിനിടെയുണ്ടായ അനുഭവം വെളിപ്പെടുത്തിയ നടി ജോളി ഈശോയുടെ വാക്കുകൾ ശ്രദ്ധനേടുന്നു. ചിത്രീകരണത്തിനിടെ മോഹൻലാൽ കമന്റടിക്കുമെന്നും ഇത് ഭയങ്കരമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ചതിലെ അനുഭവങ്ങൾ എന്തൊക്കയാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
'സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കുമ്പോൾ ഒരിക്കലും ശ്വാസം മുട്ടുന്ന തരത്തിലെ അനുഭവമുണ്ടായിട്ടില്ല. മോഹൻലാലിനൊപ്പം വർക്ക് ചെയ്തപ്പോൾ മാത്രം അങ്ങനെ അനുഭവമുണ്ടായി. മോഹൻലാൽ ഭയങ്കരമായി കമന്റുകൾ പാസാക്കും. ആദ്യമായി മോഹൻലാലിനൊപ്പം 'സ്‌ഫടികം' ആണ് ചെയ്തത്. ഞാനപ്പോൾ നല്ല ചെറുപ്പമായിരുന്നു. മോഹൻലാൽ കമന്റടിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടായി തോന്നി. ഞാനങ്ങ് വിയർത്തുപോയി. പെണ്ണായി ഞാൻ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ആ സിനിമ കഴിഞ്ഞ് 'പ്രജ' ചെയ്തപ്പോൾ മോഹൻലാലിനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു.
ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എന്താ ജോളിയെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു, ലാലേട്ടാ ഞാൻ കല്യാണം കഴിച്ച സ്ത്രീയാണ്. കുട്ടികളുണ്ട്. പ്രായമുണ്ട്. എങ്കിൽപ്പോലും കമന്റ് പാസാക്കുമ്പോൾ എനിക്ക് അസ്വസ്ഥതയുണ്ടാകാറുണ്ട്. അപ്പോൾ പുതിയ കുട്ടികൾക്ക് എങ്ങനെയായിരിക്കും തോന്നുന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചു. നമ്മളോട് അടുത്തിടപഴകാതെ അവരോട് കമന്റ് പറയരുതെന്ന് പറഞ്ഞു. തുടർന്ന് അദ്ദേഹം സോറി പറഞ്ഞു. ഇങ്ങനെയൊരു അനുഭവം അല്ലാതെ വേറെയാരിൽ നിന്നും ഒരനുഭവവും ഉണ്ടായിട്ടില്ല'- ജോളി ഈശോ പറഞ്ഞു.
Actress Jolly Easow disclosed her uncomfortable experience working with superstar Mohanlal, specifically his comments during filming. She recounted feeling distressed during "Sphadikam." Later, she confronted him during "Praja" about his remarks, emphasizing their potential impact on younger actresses. Mohanlal subsequently apologized. Easow stated she never faced similar issues with other actors.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |