
മലയാളികളുടെ പ്രിയ സെലിബ്രിറ്റി ദമ്പതികളും അവതാരകരുമായ ജീവ ജോസഫും അപർണ തോമസും വേർപിരിയുന്നു. 11 വർഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ജീവ രംഗത്ത് വന്നു.എവിടെയോ എന്തോ തെറ്റിപ്പോയി. ഇനിയിത് മുന്നോട്ടു കൊണ്ടു പോകൻ കഴിയില്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ടു തന്നെ ഇരുവർക്കും വ്യത്യസ്തമായ വഴികളിലൂടെ മുന്നോട്ടു പോകാനാണ് തീരുമാനം. ഇതിനു പിന്നിലെ കാരണം പൂർണമായും വ്യക്തിപരം. ജീവ സമൂഹമാധ്യമത്തിൽ കുറിച്ചു.
അപർണയുടെ പിറന്നാൾ പോസ്റ്റിനടിയിൽ വന്ന ചില കമന്റുകളും അതിന് താരം നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായതിന് പിന്നാലെയാണ് ജീവയുടെ കുറിപ്പ്. 'നാളെ നിങ്ങളുടെ വിവാഹവാർഷികം അല്ലേ" എന്ന് ഒരാൾ ചിത്രത്തിന് താഴെ കമന്റ് ചെയ്തു. ഇൗ ചോദ്യത്തിന് 'അതൊക്കെ പണ്ട് " എന്നാണ് അപർണ ഉത്തരം നൽകിയത്. ഈ ഒറ്റ മറുപടി വേർപിരിയൽ വാർത്തകളെ ശരിവയ്ക്കുന്ന രീതിയിൽ പ്രചരിച്ചു.
ഇരുവരും വേർപിരിയുകയാണെന്ന തരത്തിൽ കുറച്ചുകാലമായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. 2015 ആഗസ്റ്റ് 24 നായിരുന്നു ഇരുവരുടെയും വിവാഹം. മലയാള ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകനാണ് ജീവ. ഏതാനും സിനിമകളിൽ ഇരുവരും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |