SignIn
Kerala Kaumudi Online
Tuesday, 25 August 2026 6.23 AM IST

യഷ് ഇന്ന് കൊച്ചിയിൽ

ss

ടോക്സിക് സിനിമയുടെ പ്രചാരണാർത്ഥം യഷ് ഇന്ന് കൊച്ചി ഫോറം മാളിൽ എത്തും. ടോക്സിക് ടീമും പങ്കെടുക്കുന്നുണ്ട്. നാളെയാണ് ചിത്രത്തിന്റെ റിലീസ്. ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിൽ ഇരട്ടവേഷത്തിൽ യഷ് എത്തുന്നു. നയൻതാര, ഹുമ ഖുറേഷി, താര സുതാര്യ,കിയാര അദ്വാനി, രുക്മിണി വസന്ത് എന്നിവരാണ് നായികമാർ. മലയാള താരം സുദേവ് നായരും ടോക്സിക്കിൽ അണിനിരക്കുന്നു. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ മലയാളി വനിതയായി ഗീതുമോഹൻദാസ് ലോക സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട്.

ലയേഴ്സ് ഡൈസ്. മൂത്തോൻ എന്നീ അന്താരാഷ്ട്ര പ്രശസ്തമായ ചിത്രങ്ങൾക്കുശേഷം ഗീതു മോഹൻദാസ് ഒരുക്കുന്ന ടോക്സിനെ ഗ്യാങ്‌സ്റ്റർ ചിത്രം എന്ന് വിശേഷിപ്പിക്കാം. എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് കട്ടുകൾ ഒന്നുമില്ല. അതിനാൽ തിയേറ്ററുകളിൽ തീപാറും എന്ന് ഉറപ്പിക്കാം. 3 മണിക്കൂർ 11 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. യഷും ഗീതുമോഹൻദാസും ചേർന്നാണ് രചന. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റാർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമ്മാണം.പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും ചേർന്നാണ് കേരളത്തിൽ വിതരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YASH TOXIC, KOCHI, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY