SignIn
Kerala Kaumudi Online
Friday, 17 July 2026 5.48 PM IST

മേജർ രവി ശരിക്കും പട്ടാളക്കാരനാണോ? മകന്റെ ചോദ്യത്തിന് പിന്നാലെ നടന്നത് പറഞ്ഞ് നവ്യ നായർ

READ ENGLISH VERSION
navya-nair
നവ്യ നായർ, മേജർ രവി

നടനും സംവിധായകനുമായ മേജർ രവിയെക്കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. മേജർ രവി ശരിക്കും പട്ടാളക്കാരനാണോയെന്ന് മകൻ ചോദിച്ചതായും തുടർന്ന് നടന്ന രസകരമായ കാര്യവുമാണ് നടി പങ്കുവച്ചത്. 'വിസിറ്റർ' എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ ലോഞ്ചിംഗ് വേദിയിൽ സംസാരിക്കുകയായിരുന്നു താരം.

'ഒരിക്കൽ മേജർ രവി സാറിന്റെ കാര്യം വീട്ടിൽ സംസാരിക്കവേ മകൻ വന്ന് അദ്ദേഹം മേജർ ആണോയെന്ന് ചോദിച്ചു. അതെയെന്ന് ഞാൻ മറുപടി നൽകി. ഉടനെ മകൻ ഗൂഗിൾ ചെയ്തുനോക്കി. അതിൽ എൻ എസ് ജി എന്നൊക്കെ കണ്ടപ്പോൾ അവൻ അതിശയിച്ചുപോയി. ഇത്രയും വർഷം കമാൻഡോ ആയിരുന്നോ അമ്മേ എന്ന് മകൻ ചോദിച്ചു'-എന്നായിരുന്നു നവ്യ നായർ പറഞ്ഞത്.

ഉ​ർ​വ​ശി,​ ന​വ്യ​ ​നാ​യ​ർ,​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​രാ​ഹു​ൽ​ ​മു​ര​ളീ​ധ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാണ് ​വി​സി​റ്റ​ർ. ​ ​നി​ഗൂ​ഢ​ത​യും​ ​ത്രി​ല്ലിം​ഗും​ ​നി​റ​ഞ്ഞ​ ​ഹൊ​റ​ർ​ ​ചി​ത്രമാ​ണിത്.​ ഇ​താ​ദ്യ​മാ​യാ​ണ് ​ഉ​ർ​വ​ശി​യും​ ​ന​വ്യ​ ​നാ​യ​രും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​ഔ​റി​ക​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​ബ്ദു​ൽ​ ​ഗ​ഫൂ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ​, ​തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണം എന്നിവ​ ​നീ​തു​ ​മാ​ത്യു​വിന്റേതാണ്.​ മ​നു​ ​മ​ഞ്ജി​ത് ​എ​ഴു​തി​യ​ ​വ​രി​ക​ൾ​ക്ക് ​അ​രു​ൺ​ ​മു​ര​ളീ​ധ​ര​നാണ്​ ​സം​ഗീ​തം​ നിർവഹിച്ചിരിക്കുന്നത്. ഇ​ എം​ കെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ച്ചിരിക്കു​ന്നു.

English Summary

Actress Navya Nair spoke at the launch of her new film, 'Visitor,' directed by Rahul Muraleedharan. She shared an anecdote about her son learning of Major Ravi's commando background. The mystery-thriller-horror film also stars Urvashi and Dhyan Sreenivasan, marking the first collaboration between Urvashi and Navya Nair. It is produced by Aurika Films.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAJOR RAVI, NAVYA NAIR, VISITOR MOVIE LAUNCH, NSG MAJOR RAVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY