ബോക്സ് ഓഫീസിൽ നിന്ന് കോടികൾ വാരിയ മൂന്നു് മെഗാഹിറ്റുകൾക്ക് ശേഷം മമിത ബൈജു നായികയാകുന്ന പുതിയ ചിത്രം പ്രദർശനത്തിനെത്തുന്നു. മുണ്ടാസുപ്പട്ടി, രാക്ഷസൻ എന്നീ ചിത്രങ്ങൾക്ക് ശേഷം റാംകുമാറും വിഷ്ണുവിശാലും ഒന്നിക്കു്ന ഇരണ്ടുവാനത്തിൽ മമിതയാണ് നായിക,. സത്യജ്യോതി പിലിംസിന്റെ ബാനറിൽ ടി.ജി.ത്യാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമ്മിക്കുന്നത്. ഒക്ടോബർ 23ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും. ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിനാണ് കേരളത്തിലെ വിതരണാവകാശം. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണ പങ്കാളിയും ഇവരാണ്. ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ ഡ്രീം ബിഗ് ഫിലിംസാണ്.
പ്രണയത്തിന് പ്രാധാന്യം നൽകുന്ന റൊമാന്റിക് ഫാന്റസി ചിത്രമായാണ് ഇരണ്ടു വാനം ഒരുങ്ങുന്നത്. കൊടൈക്കനാൽ ഉൾപ്പെടെയുള്ള ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. സംഗീതം. ദിബു നൈനാൻ തോമസും ഛായാഗ്രഹണം ദിനേഷ് കെ. ബാബുവും നിർവഹിക്കുന്നു. എഡിറ്റിംഗ് സാൻ ലോകേഷ്.
വിജയ് നായകനായ ജനനായകൻ, സൂര്യയുടെ വിശ്വനാഥ് ആൻഡ് സൺസ്, നിവിൻ പോളി നായകനായ ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നിവയാണ് മമിതയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ബെത്‌ലഹേം കുടുംബ യൂണിറ്റ് ഈ വർഷത്തെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |