SignIn
Kerala Kaumudi Online
Friday, 24 July 2026 5.47 AM IST

'കഴിഞ്ഞമാസം ഞങ്ങൾക്ക് ഡിവോഴ്‌സ് ലഭിച്ചു';  മഞ്ജു പിള്ളയുമായി വേർപിരിഞ്ഞെന്ന് സുജിത് വാസുദേവ്

READ ENGLISH VERSION
manju-pillai-

നടി മഞ്ജു പിള്ളയുമായി വേർപിരിഞ്ഞതായി ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 മുതൽ തങ്ങൾ പിരിഞ്ഞുതാമസിക്കുകയാണെന്നും കഴിഞ്ഞമാസം തങ്ങൾക്ക് ഡിവോഴ്‌സ് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മഞ്ജു നല്ല സുഹൃത്ത് ആണെന്നും സുജിത് വ്യക്തമാക്കി.

' 2020 മുതൽ ഞങ്ങൾ പിരിഞ്ഞുതാമസിക്കുകയാണ്. കഴിഞ്ഞമാസം ഡിവോഴ്സായി. ഇപ്പോൾ മഞ്ജു നല്ല സുഹൃത്താണ്. മഞ്ജുവിന്റെ കരിയർ നല്ല രീതിയിൽ പോവുകയാണ്. വളരെ അടുത്ത സുഹൃത്ത് വലിയ നിലയിൽ പോകുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ട്. മഞ്ജുവിന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്'- സുജിത് വാസുദേവ് പറഞ്ഞു.

2000ലാണ് ആണ് മഞ്ജുപിള്ളയും സുജിത് വാസുദേവും വിവാഹിതരാകുന്നത്. ഇവർക്ക് ദയ എന്ന മകളുണ്ട്. ഏറെ നാളായി ഇരുവരും വേർപിരിഞ്ഞുയെന്ന് തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അന്ന് ഇരുവരും വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. ദൃശ്യം, ലൂസിഫർ ചിത്രീകരണം പുരോഗമിക്കുന്ന എമ്പുരാൻ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സുജിത് വാസുദേവ് . ജെയിംസ് ആൻഡ് ആലീസ്, ഓട്ടർഷ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIVORCED, MANJU PILLAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY