SignIn
Kerala Kaumudi Online
Thursday, 23 July 2026 1.40 AM IST

'നഗ്നയായി അഭിനയിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അനുരാഗ് കശ്യപ് ചിത്രം നഷ്ടമായി', വെളിപ്പെടുത്തലുമായി നടി

tejaswini-anurag-kashyap
തേജസ്വിനി കോൽഹാപുരെ,​ അനുരാഗ് കശ്യപ്

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ 'ഗുലാൽ' (2009) എന്ന ചിത്രത്തിൽ നിന്ന് പിന്മാറാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി നടിയും മോഡലുമായ തേജസ്വിനി കോൽഹാപുരെ. ചിത്രത്തിലെ ഒരു കഥാപാത്രത്തിനായി നഗ്നയായി അഭിനയിക്കണമെന്ന് അനുരാഗ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ആ ഓഫർ വേണ്ടെന്നുവച്ചതെന്ന് സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ തേജസ്വിനി വ്യക്തമാക്കി.

'അനുരാഗ് എനിക്ക് ചിത്രത്തിന്റെ തിരക്കഥ തന്നിട്ട് വായിച്ചു നോക്കാൻ പറഞ്ഞു. എന്നാൽ അതിൽ ഞാൻ ചെയ്യുന്ന സ്ത്രീ കഥാപാത്രത്തിന് വലിയ പ്രാധാന്യമൊന്നും തോന്നിയില്ല. മാത്രമല്ല, ആ കഥാപാത്രത്തിന് നഗ്നയായി അഭിനയിക്കേണ്ടതുമുണ്ടായിരുന്നു. ഇത് കേട്ടപ്പോൾ 'നിനക്കെന്തെങ്കിലും ഭ്രാന്തുണ്ടോ, ഇതെങ്ങനെ ഞാൻ ചെയ്യും? ഇത് ഹിന്ദി സിനിമയാണ്, ഇതൊക്കെ ചെയ്താൽ എന്നെ വീട്ടിൽ നിന്ന് പുറത്താക്കും' എന്നാണ് ഞാൻ അനുരാഗിനോട് പറഞ്ഞത്. എന്നാൽ ആ കഥാപാത്രം അങ്ങനെയാണ് എഴുതപ്പെട്ടിരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,'- തേജസ്വിനി ഓർത്തെടുത്തു.

പിന്നീട് മോഡലായ ജെസി രൺധാവയാണ് ആ കഥാപാത്രം ചെയ്തത്. അവർ ബോഡിസ്യൂട്ട് ധരിച്ചാണ് ആ രംഗങ്ങളിൽ അഭിനയിച്ചതെന്നും തനിക്കും അങ്ങനെ ചെയ്യാമായിരുന്നുവെന്ന് പിന്നീട് തോന്നിയെന്നും തേജസ്വിനി പറഞ്ഞു. അനുരാഗ് കശ്യപിന്റെ 'പാഞ്ച്' (2003) എന്ന ചിത്രത്തിലൂടെ സിനിമയിലെത്തേണ്ടിയിരുന്ന ആളാണ് തേജസ്വിനി. എന്നാൽ ആ സിനിമ പുറത്തിറങ്ങിയില്ല.

ഗുലാൽ നിരസിച്ചതിന് ശേഷം പിന്നീട് 2013ൽ പുറത്തിറങ്ങിയ 'അഗ്ലി' എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചത്. ഈ സിനിമിയിലെ അഭിനയത്തിന് തേജസ്വിനിക്ക് മികച്ച സഹനടിക്കുള്ള നാമനിർദ്ദേശം ലഭിച്ചിരുന്നു. ജിവികെ സംവിധാനം ചെയ്ത 'മുജെ ചാന്ദ് ചാഹിയെ' എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 'രാവണൻ', 'ഡാഡി കി ഷാദി' തുടങ്ങിയ ചിത്രങ്ങളിലും  തേജസ്വിനി മുഖ്യ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

English Summary

Actress Tejaswini Kolhapure revealed she rejected Anurag Kashyap's 2009 film 'Gulaal' because the director requested her to perform a nude scene for a character. Kolhapure expressed her discomfort, citing it as a Hindi film and fearing family repercussions. The role was subsequently performed by model Jesse Randhawa, who utilized a bodysuit, a method Kolhapure later regretted not considering.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY