SignIn
Kerala Kaumudi Online
Thursday, 23 July 2026 12.21 PM IST

'വിജയ്‌യെ അവസാനമായി ബിഗ്സ്ക്രീനിൽ കാണുന്നത് ഒരേ സമയം വിഷമവും അതിരില്ലാത്ത അഭിമാനവും': കുറിപ്പുമായി മന്ത്രി

vijay-and-tvk-ministers
ജനനായകൻ സിനിമയുടെ പോസ്റ്റ‌റിൽ വിജയ്,​ ആദ്യ ഷോ കാണാനെത്തിയ മന്ത്രിമാരായ ബസ്സി ആനന്ദും അരുൺരാജും

ചെന്നൈ: വിജയ് നായകനാകുന്ന 'ജനനായകൻ' സിനിമയുടെ ആദ്യ പ്രദർശനം ആഘോഷമാക്കുകയാണ് തമിഴകം. ചെന്നൈയിലെ രോഹിണി തിയേറ്ററിലായിരുന്നു ആദ്യ പ്രദർശനം. സിനിമാ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് ആദ്യ ഷോ കാണാൻ എത്തിച്ചേർന്നത്.

ടിവികെ (തമിഴക വെട്രി കഴകം) മന്ത്രിമാരായ ബസ്സി ആനന്ദും അരുൺരാജും ആദ്യ ഷോയ്ക്കെത്തിയ ചിത്രം പങ്കുവച്ചുകൊണ്ടാണ് ജനനായകന് ആശംസകൾ നേർന്നത്. 'ജനനായകന്റെ ആദ്യ പ്രദർശനം അഭിമാനവും ആവേശവും നിറഞ്ഞ അനുഭവമായിരുന്നു. തിയേറ്ററിന് പുറത്ത് ദളപതിക്കായുള്ള ആരാധകരുടെ മുദ്രാവാക്യങ്ങളാൽ അന്തരീക്ഷം പ്രകമ്പനം കൊള്ളുകയായിരുന്നു. നമ്മുടെ നേതാവിനെ അവസാനമായി ബിഗ്സ്ക്രീനിൽ കാണുന്നത് ഒരേ സമയം വിഷമവും അതിരില്ലാത്ത അഭിമാനവും സമ്മാനിക്കുന്നു.'- ടിവികെയുടെ ആരോഗ്യമന്ത്രി അരുൺരാജ് ഇൻസ്റ്റഗ്രമിൽ കുറിച്ചു.

'നിറഞ്ഞ സദസിലെ ഓരോ വിസിലും ഓരോ കണ്ണീർതുള്ളിയും വിജയ് എന്ന വ്യക്തമിയുമായുള്ള ജീവിതകാലം മുഴുവൻ നീളുന്ന വിശുദ്ധമായ ബന്ധത്തിന്റെ പ്രതിധ്വനിയാണ്. ഇത് സിനിമയിൽ നിന്നുള്ള വിടപറയൽ മാത്രമല്ല രക്തത്താലും വിശ്വാസത്താലും എഴുതപ്പെട്ട വികാരമാണ്.'- അരുണരാജ് കുറിച്ചു.

വിജയ് രാഷ്ട്രീയത്തിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ജനനായകൻ അദ്ദേഹത്തിന്റെ അവസാന സിനിമയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ റിലീസ് തമിഴ്നാട്ടിൽ സിനിമാ ആഘോഷത്തിനൊപ്പം രാഷ്ട്രീയ വികാരവും ഉയർത്തിയിരിക്കുകയാണ്.

English Summary

TVK leaders watched Jana Nayagan's first show in Chennai. Arunraaj said seeing Vijay on the big screen for the last time was both emotional and proud, as the actor prepares to focus fully on politics.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY, JANA NAYAGAN, TVK, VIJAY LAST MOVIE, VIJAY BIGSCREEN FAREWELL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY