
ശിവകാർത്തികേയന്റെ ഹിറ്റ് ചിത്രം മാവീരന് രണ്ടാം ഭാഗം. മാവീരൻ 2 എന്ന പേര് നിർമ്മാതാക്കളായ ശാന്തി ടാക്കീസ് രജിസ്റ്റർ ചെയ്തു. ആദ്യഭാഗം ഒരുക്കിയ മഡോണി അശ്വിൻ തന്നെ രണ്ടാം ഭാഗവും സംവിധാനം ചെയ്യും. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ശിവകാർത്തികേയന്റെ കരിയറിലെ ആദ്യ സീക്വൽ ആയിരിക്കും. 2023 ജൂലായ് 14ൽ പ്രദർശനത്തിന് എത്തിയ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയായ മാവീരനിൽ ഭീരുവായ സത്യ, മാവീരൻ എന്ന സൂപ്പർ ഹീറോയായും രൂപാന്തരം പ്രാപിക്കുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മക്കൾ സെൽവൻ, വിജയ് സേതുപതി ശബ്ദസാന്നിദ്ധ്യമായി എത്തി. അദിതി ശങ്കർ ആണ് നായിക. മിഷ്കിൻ, സരിത, സുനിൽ, യോഗിബാബു, കണ്ണൻരവി, ജീവ രവി, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |