
സൂര്യയുടെ നായികയായി വാമിഖ ഗബ്ബി എത്തുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം നാഗാർജുന നിർണായക വേഷത്തിൽ എത്തിയേക്കും. സായ് അഭ്.യങ്കർ ഈണം ഒരുക്കുന്നു. സൂര്യ 49 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിന്റെ സൂര്യയുടെ നിർമ്മാണ കമ്പനിയാ ഴഗരം ആണ് നിർമ്മാണം. കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങളുടെ ബ്ളോക് ബസ്റ്റർ വിജയം കരിയറിൽ വൻ നേട്ടമായി സൂര്യയ്ക്ക് മാറി.
ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് സൂര്യ. കെ.ജി.എഫ്, സലാർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് നിർമ്മാണം. കയാദു ലോഹർ നായികയാവുന്നു. ഇതാദ്യമായാണ് സൂര്യയും ഹോംബാലെ ഫിലിംസും ഒരുമിക്കുന്നത്. ടി.ജെ. ജ്ഞാനവേൽ ചിത്രത്തിനുശേഷം സൂര്യ അഭിനയിക്കുന്ത് എച്ച്. വിനോദിന്റെ ചിത്രത്തിൽ ആണ്.
അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സീൻ ആണ് സൂര്യയുടെ അടുത്ത റിലീസ്. നസ്രിയ നസിം ആണ് നായിക. നസ്ളിൻ ആണ് മറ്റൊരു പ്രധാന താരം. സുഷിൻ ശ്യാം ഈണം ഒരുക്കുന്നു. നസ്ളിന്റെയും സുഷിൻ ശ്യാമിന്റെയും തമിഴ് അരങ്ങേറ്റം കൂടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |