SignIn
Kerala Kaumudi Online
Monday, 14 September 2026 1.38 AM IST

ഈ​ ​വാ​രംനാല് ​റി​ലീ​സു​കൾ ലീ​ഡ്; ​ഹി​ന്ദി​യി​ലും​ ​മ​ല​യാ​ള​ത്തി​ലു​മാ​യി​ പൃ​ഥ്വി​രാ​ജി​ന്റെ​ ​ദാ​യ്റ, സൂ​പ്പ​ർ​ ​കേ​ൾ​വി​ ​ശ​ക്തി​യു​മാ​യി​ ​സം​ഗീ​ത് ​പ്ര​താ​പ്

cinema

പൃ​​​ഥ്വി​​​രാ​​​ജും​​​ ​​​പ്ര​​​കാ​​​ശ് ​​​വ​​​ർ​​​മ്മയും​​​ ​​​ഷ​​​റ​​​ഫു​​​ദ്ദീ​​​നും​​​ ​​​സം​​​ഗീ​​​ത് ​​​പ്ര​​​താ​​​പും​​​ ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​നും​​​ ​​​സെ​​​പ്തം​​​ബ​​​ർ​​​ 18​​​ന് ​​​ബോ​​​ക്സ് ​​​ഓ​​​ഫീ​​​സ് ​​​നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ​​​ ​​​എ​​​ത്തും.​​​ ​​​ഹി​​​ന്ദി​​​യി​​​ലും​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​മാ​​​യി​​​ ​​​ഒ​​​രു​​​ങ്ങു​​​ന്ന​​​ ​​​പൃ​​​ഥ്വി​​​രാ​​​ജ് ​​​-​​​ ​​​ക​​​രീ​​​ന​​​ക​​​പൂ​​​ർ​​​ ​​​ചി​​​ത്രം​​​ ​​​ദാ​​​യ്റ​​​ ​​​മേ​​​ഘ്ന​​​ ​​​ഗു​​​ൽ​​​സാ​​​ർ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​പൊ​​​ലീ​​​സ് ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​ആ​​​ണ് ​​​പൃ​​​ഥ്വി​​​രാ​​​ജും​​​ ​​​ക​​​രീ​​​ന​​​ ​​​ക​​​പൂ​​​റും.​​​ ​​​പ്ര​​​കാ​​​ശ് ​​​വ​​​ർ​​​മ്മ,​​​ ​​​അ​​​ഭി​​​രാ​​​മി​​​ ​​​എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പം​​​ ​​​യു​​​വ​​​താ​​​ര​​​ങ്ങ​​​ളും​​​ ​​​ഒ​​​രു​​​മി​​​ക്കു​​​ന്ന​​​ ​​​ലോ​​​ ​​​ആ​​​ന്റ് ​​​ഓ​​​ർ​​​ഡ​​​ർ​​​ ​​​ര​​​ഞ്ജി​​​ത്ത് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​പൊ​​​ലീ​​​സ് ​​​സ്റ്റോ​​​റി​​​യാ​​​ണ് ​​​ലോ​​​ ​​​ആ​​​ന്റ് ​​​ഓ​​​ർ​​​ഡ​​​ർ.​​​ ​​​പ​​​ല​​​ത​​​വ​​​ണ​​​ ​​​റി​​​ലീ​​​സ് ​​​മാ​​​റി​​​യ​​​താ​​​ണ്.​​​ ​​​ബ്ലാ​​​ക്ക് ​​​എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ ​​​കാ​​​രി​​​ക്കാ​​​മു​​​റി​​​ ​​​ഷ​​​ൺ​​​മു​​​ഖ​​​നാ​​​യി​​​ ​​​മ​​​മ്മൂ​​​ട്ടി​​​ ​​​അ​​​തി​​​ഥി​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​എ​​​ത്തു​​​ന്ന​​​ത് ​​​ചി​​​ത്ര​​​ത്തി​​​ന്റെ​​​ ​​​ഹൈ​​​ലൈ​​​റ്റാ​​​ണ്.


സം​​​ഗീ​​​ത് ​​​പ്ര​​​താ​​​പും​​​ ​​​ഷ​​​റ​​​ഫു​​​ദ്ദീ​​​നും​​​ ​​​ഒ​​​ന്നി​​​ക്കു​​​ന്ന​​​ ​​​ഇ​​​റ്റ്സ് ​​​എ​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​മി​​​റാ​​​ക്കി​​​ൾ​​​ ​​​ന​​​വാ​​​ഗ​​​ത​​​നാ​​​യ​​​ ​​​ശ്യാ​​​മി​​​ൻ​​​ ​​​ഗി​​​രീ​​​ഷ് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​കോ​​​മ​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​ഉ​​​ണ​​​ർ​​​ന്നെ​​​ഴു​​​ന്നേ​​​ൽ​​​ക്കു​​​ന്ന​​​ ​​​സം​​​ഗീ​​​ത് ​​​പ്ര​​​താ​​​പ് ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ന് ​​​സൂ​​​പ്പ​​​ർ​​​ ​​​ഹി​​​യ​​​റിം​​​ഗ് ​​​ശ​​​ക്തി​​​ ​​​കി​​​ട്ടു​​​ന്ന​​​താ​​​ണ് ​​​പ്ര​​​മേ​​​യം.​​​ ​​​അ​​​ഖി​​​ല​​​ ​​​ഭാ​​​ർ​​​ഗ​​​വ​​​ൻ​​​ ​​​ആ​​​ണ് ​​​നാ​​​യി​​​ക. പ​​​ല​​​ ​​​ത​​​വ​​​ണ​​​ ​​​റി​​​ലീ​​​സ് ​​​മാ​​​റ്റി​​​യ​​​ ​​​ഓ​​​ട്ടം​​​ ​​​തു​​​ള്ള​​​ൽ​​​ ​​​ആ​​​ദ്യാ​​​വ​​​സാ​​​നം​​​ ​​​പ്രേ​​​ക്ഷ​​​ക​​​രെ​​​ ​​​പൊ​​​ട്ടി​​​ച്ചി​​​രി​​​പ്പി​​​ക്കു​​​ന്ന​​​ ​​​പ​​​ക്കാ​​​ ​​​ഫാ​​​മി​​​ലി​​​ ​​​കോ​​​മ​​​ഡി​​​ ​​​എ​​​ന്റ​​​ർ​​​ടെ​​​യ്ന​​​റാ​​​ണ്.​​​ ​​​ഒ​​​രു​​​ ​​​ത​​​നി​​​ ​​​നാ​​​ട​​​ൻ​​​ ​​​തു​​​ള്ള​​​ൽ​​​ ​​​എ​​​ന്നാ​​​ണ് ​​​ടാ​​​ഗ് ​​​ലൈ​​​ൻ.​​​ ​​​ജി.​​​ ​​​മാ​​​ർ​​​ത്താ​​​ണ്ഡ​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ,​​​ ​​​ക​​​ലാ​​​ഭ​​​വ​​​ൻ​​​ ​​​ഷാ​​​ജോ​​​ൺ,​​​ ​​​വി​​​ഷ്ണു​​​ ​​​ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ,​​​ ​​​ഹ​​​രി​​​ശ്രീ​​​ ​​​അ​​​ശോ​​​ക​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​ ​​​നീ​​​ണ്ട​​​ ​​​താ​​​ര​​​നി​​​ര​​​യു​​​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, LATESTNEWS, CINEMA RELEASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY