
ആശ ശരത്ത്, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജ്മൽ ആർ തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന സറാഫസ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരം ശ്രീ മൂലം ക്ലബിൽ മന്ത്രി പി. സി. വിഷ്ണുനാഥ് നിർവഹിച്ചു. നടൻ ജയൻ ചേർത്തല ആദ്യ ക്ലാപ്പടിച്ചു. മന്ത്രി ഒ. ജെ ജനീഷ് മുഖ്യാതിഥിയായി .മുൻ എം .പി എ. എം. ആരിഫ്, മധുപാൽ ബാലാജി ശർമ്മ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചാരങ്കാട്ട് അശോക് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ചാരങ്കാട്ട് അശോകൻ, പ്രവാസി ഭാരത് സിനിമാസിന്റെ ബാനറിൽ കെ.പി. ബിജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, ശ്രീകാന്ത് മുരളി,പ്രവീണ,ജയൻ ചേർത്തല,ജിത്തു അഷ്റഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം- നൗഷാദ് ഷരീഫ്, എഡിറ്റിംഗ്-രതീഷ് രാജു,സംഗീതം- സ്റ്റിൽജു അർജുൻ, പശ്ചാത്തല സംഗീതം-സയ്യിദ് അബ്ബാസ്,പ്രൊജക്റ്റ് ഡിസൈനർ-അനുക്കുട്ടൻ ഏറ്റുമാനൂർ, ആർട്ട്- അസീസ് കരുവാരകുണ്ട്, മേക്കപ്പ്-റഹിം കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ്- ബബിഷ, പ്രൊഡക്ഷൻ കൺട്രോളർ-നന്ദു പൊതുവാൾ. തൊടുപുഴ,കോട്ടയം, കുട്ടിക്കാനം എന്നിവിടങ്ങളിലായി ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. പി. ആർ. ഒ എ. എസ്. ദിനേശ്,മനു ശിവൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |