
മാധവ് സുരേഷ് നായകനായി സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിക്കുന്ന അങ്കം അട്ടഹാസം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 12ന് തിരുവനന്തപുരത്ത് ആരംഭിക്കും. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക പ്രമേയമാകുന്ന ചിത്രം ആക്ഷൻ ത്രില്ലർ ആണ്. നായിക പുതുമുഖമായിരിക്കും. സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, മഖ്ബൂൽ സൽമാൻ, കോട്ടയം നസീർ, അലൻസിയർ, നോബി മാർക്കോസ്, നിസ്താർ അഹമ്മദ്, സിബി തോമസ്, റിയാസ് നർമകല, മണിക്കുട്ടൻ ചവറ, അഖില, സ്വാസിക, സ്മിനു സിജോ എന്നിവരാണ് മറ്റു താരങ്ങൾ. ശിവൻ എസ്. സംഗീത് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി. ഗാനങ്ങൾ ബി.കെ. ഹരിനാരായണൻ, സംഗീതം ശ്രീകുമാർ വാസുദേവ്, ഗായത്രി, ഗായകർ ഡബ്സി, വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, ആക്ഷൻ ഫീനിക്സ് പ്രഭു. പൂർണമായും തിരുവനന്തപുരത്ത് ചിത്രീകരിക്കുന്ന അങ്കം അട്ടഹാസം ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി. അനിൽകുമാർ ആണ് നിർമ്മാണം. ഒരു കൊറിയൻ പടം, കാശ്, വാക്ക് എന്നീ സിനിമകളുടെയും 30ലധികം സീരിയലുകളുടെയും സംവിധായകനാണ് സുജിത് എസ്. നായർ. രാജസേനൻ സംവിധാനം ചെയ്ത ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |