
അഭിഷേക് നാമ രചനയും സംവിധാനവും നിർവഹിക്കുന്ന തെലുങ്ക് ചിത്രം നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ വിരാട് കർണ്ണയുടെ ലുക്ക് ജനുവരി 13 ന് പുറത്ത് വിടും. എല്ലാത്തിന്റെയും തുടക്കം രുദ്രയിൽ നിന്നാണെന്നും അവൻ ഉത്തരങ്ങളുമായി എത്തുമെന്നും ഉള്ള കുറിപ്പോടെയാണ് പ്രീ ലുക്ക്. പ്രേക്ഷകരെ ഇതുവരെ പറയാത്ത കഥകളുടെ അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്ന ചിത്രമായിരിക്കും " നാഗബന്ധം" എന്ന് പ്രീ ലുക്ക് പുറത്ത് വിട്ടു അണിയറ പ്രവർത്തകർ കുറിച്ചു. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ അന്നപുറെഡ്ഡി നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ്.
നഭാ നടേഷ്, മലയാളി താരം ഐശ്വര്യ മേനോൻ എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്ന നാഗബന്ധത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുന്നു.
ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, എഡിറ്റർ- ആർ. സി. പനവ്, പി.ആർ. ഒ - ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |