SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

പഴ്സിൽ ഡൊമിനിക് കണ്ട കാഴ്ച, ട്രെയിലർ

d



മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ആദ്യാവസാനം ഏറെ രസകരമായി കഥ പറയുന്ന കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ് ഏജൻസി അന്വേഷിക്കുന്ന കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.കാണാതായ പഴ്‌സ് അന്വേഷിച്ച് നടത്തുന്ന ഓട്ടം അവരെ കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് മറ്റു താരങ്ങൾ.ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചന.ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. ജനുവരി 23ന് റിലീസ് ചെയ്യും. വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. പി.ആർ. ഒ- ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY