
മോഹൻലാൽ, ശോഭന എന്നിവർ പ്രധാന കഥാപാത്രങ്ങളുമായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും സിനിമയിലെ പുതിയ ഗാനം പുറത്ത്. 'കഥ തുടരും" എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. ജെക്സ് ബിജോയ് സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ ബി.കെ. ഹരിനാരായണനാണ്. ഹരിഹരനും ഗോകുൽ ഗോപകുമാറും ചേർന്നാണ് ആലാപനം. ഏറെ ഹൃദ്യമായ ഗാനം എന്നു ശ്രോതാക്കൾ. മോഹൻലാലും ശോഭനയും 20 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2009ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രമാണ് ഇരുവരും അവസാനം ഒരുമിച്ച് അഭിനയിച്ചത്. ഫാമിലി ഡ്രാമ ഗണത്തിൽ പെടുന്ന തുടരും സിനിമയിൽ സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. തരുൺമൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ഷാജികുമാർ, ശബ്ദലേഖനം വിഷ്ണു ഗോവിന്ദ്, രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |