SignIn
Kerala Kaumudi Online
Friday, 11 September 2026 3.27 AM IST

പ്രി​യനും വി​വേക് അഗ്നി​ഹോത്രി​യും ഒരുമി​ക്കുന്ന വൺ​ നേഷൻ

priyadarshan

പ്രി​യദർശനും വി​വേക് അഗ്നി​ഹോത്രി​യും ഉൾപ്പെടെ ആറു ദേശീയ അവാർഡ് ജേതാക്കളായ സംവി​ധായകർ വൺ​ നേഷൻ എന്ന വെബ് സീരി​സി​നുവേണ്ടി ഒന്നിക്കുന്നു. വി​വേക് അഗ്നി​ഹോത്രി​ ട്വി​റ്ററി​ലൂടെയാണ് പ്രഖ്യാപനം നടത്തി​യത്. വി​ഷ്ണു വർദ്ധൻ ഇന്ദുരി​യും ഹി​തേഷ് തക്കറും ചേർന്നാണ് ഇന്ത്യയെ വൻ നേഷൻ ആയി​ നി​ലനി​റുത്താൻ 100 വർഷക്കാലം തങ്ങളുടെ ജീവിതം സമർപ്പിച്ച, വാഴ്ത്തപ്പെടാത്ത നായകൻമാരുടെ പറയാത്ത കഥകൾ പറയുന്നതെന്ന് വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചു. ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ, മേജു ബൊഹാര, സഞ്ജയ് പുരൺസിംഗ് ചൗഹാൻ എന്നിവരാണ് മറ്റു സംവിധായകർ. കാശ്മീർ ഫയൽസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. അതേസമയം

മലയാളത്തിൽ കൊറോണ പേപ്പേഴ്സ് ആണ് പ്രിയദർശൻ സംവിധാനം ചെയ്ത പുതിയ ചിത്രം. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരാണ് നായകൻമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 108
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY