SignIn
Kerala Kaumudi Online
Wednesday, 09 September 2026 12.05 PM IST

'സ്‌മിത എന്ത് കോസ്റ്റ്യൂം ഇട്ടാലും വൾഗറായി തോന്നാറില്ല, എന്തും ഇടാൻ അവർക്ക് പറ്റും'

silk-smitha-
സിൽക്ക് സ്‌മിത, ഉർവശി

മലയാളത്തിൽ മാത്രമല്ല തമിഴിലും ഒരുപാട് ആരാധകരുള്ള നടിയാണ് ഉർവശി. ഇടയ്‌ക്ക് ഒരു ഇടവേളയെടുത്തെങ്കിലും ഇപ്പോൾ സിനിമാരംഗത്ത് സജീവമാണവർ. പണ്ടുമുതൽ ഉർവശി അഭിനയിച്ചുതകർത്ത ഓരോ കഥാപാത്രങ്ങളും ഇന്നും ആരാധകരുടെ മനസിലുണ്ട്. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ചിത്രം 'ആശ'യുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ പങ്കുവച്ച കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. അകാലത്തിൽ വിട്ടുപിരിഞ്ഞ നടി സിൽക്ക് സ്‌മിതയെപ്പറ്റിയാണ് ഉർവശി പറഞ്ഞത്. സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ സ്‌മിത തനിക്ക് നൽകിയ സ്‌നേഹവും പിന്തുണയും ഉർവശി ഓർത്തെടുത്തു.

'സിൽക്ക് സ്‌മിത എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. മൂത്ത സഹോദരിയെപ്പോലെയാണ് ഞാൻ അവരെ കണ്ടിരുന്നത്. അക്കാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ചിരുന്ന നടിമാരെ സിനിമാ മേഖലയിൽ മറ്റൊരു രീതിയിലാണ് പരിഗണിച്ചിരുന്നത്. അതുകൊണ്ട് സിൽക്ക് സ്‌മിത പലപ്പോഴും മറ്റുള്ളവരിൽ നിന്ന് അകന്ന് ഒറ്റയ്‌ക്കിരിക്കാറായിരുന്നു പതിവ്. ആരോടും സംസാരിക്കാറില്ല. അവരെ മറ്റൊരു കണ്ണോട് കൂടിയാണ് പലരും നോക്കുന്നത്. കോസ്റ്റ്യൂംസും അത്തരത്തിലുള്ളതായിരിക്കും.


സ്‌മിതയുടെ അത്രയും കോസ്റ്റ്യൂം സെൻസുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. കളർ സെൻസ്, മേക്കപ്പ് സെൻസ് എല്ലാം. അന്ന് ഓവർ മേക്കപ്പുള്ളൊരു സമയമാണ്. പലരും, പ്രത്യേകിച്ച് ഗ്ലാമർ ഡാൻസ് ചെയ്യുന്നവരൊക്കെ കണ്ണിന് മുകളിൽ മിനുക്ക് പണികളൊക്കെ ചെയ്യും. എന്ത് വേണമെങ്കിലും അവർക്ക് ചെയ്യാമല്ലോ. എന്ത് കോസ്റ്റ്യൂമും സ്‌മിത ഇട്ടാൽ വൾഗറായി തോന്നില്ല. എന്ത് കോസ്റ്റ്യൂമും ഇടാൻ അവർക്ക് പറ്റും.

എന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യണമെന്ന് സ്‌മിതയ്‌‌ക്ക് വലിയ ആഗ്രഹമായിരുന്നു. ഞാനൊരു പടത്തിന് കോസ്റ്റ്യൂം ചെയ്‌ത് തരാം, എന്ത് രസമാ ഉർവശീ, ഉർവശിയുടെ നല്ല ഫിസിക്ക് അല്ലേ എന്നൊക്കെ പറയും. ഞാൻ അവർ തരുന്ന എന്തും എടുത്തിടും. ഭയങ്കര ആഗ്രഹമായിരുന്നു അവസാനം വരെ. പക്ഷേ, അന്ന് എനിക്കൊരു കോസ്റ്റ്യൂമറുണ്ട്, അന്ന് ഡിസൈനിംഗ് പരിപാടിയില്ലല്ലോ. ബോംബെയിൽ മാത്രം അപൂർവമായിട്ടുണ്ട്. എന്നെ വലിയ ഇഷ്‌ടമായിരുന്നു അവർക്ക്' - ഉർവശി പറഞ്ഞു.

English Summary

Actress Urvashi recalled the love and support she received from late actress Silk Smitha early in her career. In a recent interview, Urvashi described Smitha as an elder sister and praised her exceptional sense of costumes, colours and makeup. Smitha had also wanted to design costumes for Urvashi, whom she greatly admired.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: URVASHI, SILK SMITHA, URVASHI INTERVIEW, SILK SMITHA MEMORIES, URVASHI LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY