SignIn
Kerala Kaumudi Online
Thursday, 23 July 2026 10.16 PM IST

അമ്മയെന്നല്ല, രാധികയെ മരുമകൻ സ്‌നേഹത്തോടെ വിളിക്കുന്നത് മറ്റൊന്ന്; താരപത്നിയുടെ പിറന്നാൾ ആഘോഷിച്ച് കുടുംബം

READ ENGLISH VERSION
radhika

നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധിക മലയാളികൾക്ക് പ്രിയങ്കരിയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരപത്നിയുടെ ജന്മദിനം. മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ശേഷം നടക്കുന്ന ആദ്യ പിറന്നാളെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

കുടുംബത്തിനൊപ്പമായിരുന്നു രാധികയുടെ ജന്മദിനാഘോഷം. സുരേഷ് ഗോപിയ്‌ക്കും, ഭാഗ്യ സുരേഷിനും മരുമകൻ ശ്രേയസിനുമൊപ്പം കേക്ക് മുറിക്കുന്ന രാധികയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ശ്രേയസ് തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പിറന്നാളാഘോഷത്തിന്റെ ചിത്രം പങ്കുവച്ചത്. അമ്മ എന്നതിന് പകരം അമ്മക്കുട്ടി എന്നാണ് ശ്രേയസ് രാധികയെ സ്‌റ്റോറിയിൽ വിശേഷിപ്പിച്ചത്. 'ജന്മദിനാശംസകൾ അമ്മക്കുട്ടി' എന്ന അടിക്കുറിപ്പോടെയാണ് ശ്രേയസ് സ്‌റ്റോറിയിട്ടത്.

radhika

1990ലായിരുന്നു സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ദമ്പതികൾക്ക് ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നീ നാല് മക്കളാണ്. കഴിഞ്ഞ ജനുവരി പതിനേഴിന് ഗുരുവായൂരിൽ വച്ചായിരുന്നു ഭാഗ്യ സുരേഷിന്റെയും ശ്രേയസിന്റെയും വിവാഹം. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RADHIKASURESHBIRTHDAY, SURESHGOPI, SREYAS, BIRTHDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY