പത്തുവർഷത്തെ പ്രണയത്തിനുശേഷം നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായിരിക്കുകയാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സിനിമാമേഖലയിൽ നിന്ന് ഏറെ അടുപ്പമുള്ളവരും മാത്രമാണ് താജ് കോവളത്ത് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
ദമ്പതികളും കുടുംബാംഗങ്ങളും പുറത്തുവിട്ട ചിത്രങ്ങളിൽ ചടങ്ങിലെ താരങ്ങളായി നടന്മാരായ ദുൽഖർ സൽമാനും തെലുങ്ക് നടൻ ഋഷഭ് ഷെട്ടിയുമുണ്ടായിരുന്നു. ഇപ്പോഴിതാ നടി മമിത ബൈജുവും വിവാഹച്ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രം പുറത്തുവന്നിരിക്കുകയാണ്. അഹാനയുടെ സഹോദരി ദിയ കൃഷ്ണയാണ് മമിതയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. മാമ്പള മഞ്ഞ നിറത്തിലെ സാരിയും ബ്ളൗസും അണിഞ്ഞ് വളരെ സിമ്പിൾ ലുക്കിൽ അതീവ സുന്ദരിയായാണ് മമിത എത്തിയത്.
ദുൽഖറും ഋഷഭ് ഷെട്ടിയോടുമൊത്തുള്ള കുടുംബ ചിത്രങ്ങളും ദിയ നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇവർക്ക് പുറമെ നടൻ ചന്തു സലിം കുമാർ, സംഗീത സംവിധായകൻ ജേക്‌സ് ബിജോയ്, സംവിധായകൻ ഡൊമിനിക് അരുൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
Actress Ahaana Krishna and cinematographer Nimish Ravi have married after a decade-long relationship. The private ceremony at Taj Kovalam saw attendance from family, close friends, and select film industry personalities. Actors Dulquer Salmaan, Rishab Shetty, and Mamitha Baiju were among the prominent guests. Pictures from the event, including those featuring Mamitha Baiju, were shared by Ahaana's sister, Diya Krishna.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |