SignIn
Kerala Kaumudi Online
Saturday, 19 September 2026 5.49 PM IST

ചരിത്രത്തിനും വർത്തമാനത്തിനുമിടയിലെ ഗാന്ധിജി: 'ഇഴകൾക്കപ്പുറം' ഗാന്ധിജയന്തി ദിനത്തിൽ റിലീസ്

cinema
ഇഴകൾക്കപ്പുറം

സ്നേഹവും വ്യക്തിപരമായ ബന്ധങ്ങളും കാരണം പലപ്പോഴും നമ്മൾ വിഗ്രഹവൽക്കരിക്കുന്ന പല മനുഷ്യരുടെയും ആദർശങ്ങളിലെ പോരായ്മകൾ കാണാൻ മടിക്കാറുണ്ട്. എന്നാൽ "ശരിയായ സ്നേഹം എന്നത് അന്ധമായ അനുസരണയല്ല, മറിച്ച് സ്നേഹത്തോടെയുള്ള തിരുത്തലാണ്" എന്ന സന്ദേശവുമായാണ് വേണു നായർ കഥ തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത "ഇഴകൾക്കപ്പുറം" (The Unseen Thread) എന്ന സിനിമ ഒക്ടോബർ 2ന് തീയേറ്ററുകളിലെത്തുന്നത്.

അച്ചടക്കത്തിലും സ്വന്തം നിലപാടിലും ഉറച്ചു ജീവിക്കുന്ന പ്രായമായ ഗാന്ധിയൻ ഡോ. ആനന്ദ് ശിവനും അദ്ദേഹത്തിൻ്റെ ലോകത്തെ നിയന്ത്രിക്കുന്ന പൂർണ്ണ സത്യങ്ങളെ ശാന്തമായി ചോദ്യം ചെയ്യുന്ന മകളും ഡോക്യുമെൻ്ററി സംവിധായികയുമായ കാർത്തിയും, ആശയങ്ങളുടെ രണ്ടു ധ്രുവങ്ങളിൽ നില്ക്കുന്ന അവർക്കിടയിൽ പാലമായി നിലകൊള്ളുന്ന ആനന്ദ്ജിയുടെ വിശ്വസ്തൻ ജഗദീഷും എത്തിചേരുന്നത്,ആദർശങ്ങൾ മനുഷ്യർക്ക് വേണ്ടിയുള്ളതാണന്നും മനുഷ്യരെ ആദർശങ്ങൾക്ക് വേണ്ടി ബലികഴിക്കാനുള്ളതല്ലെന്നുമുള്ള തിരിച്ചറിവിലേക്കാണ്.

ഡോ. ആനന്ദ് ശിവനെ ദിനേശ് പണിക്കർ അവതരിപ്പിക്കുമ്പോൾ കാർത്തിയെ ഗൗതമിയും ജഗദീഷിനെ വഞ്ചിയൂർ പ്രവീൺകുമാറും അവതരിപ്പിക്കുന്നു.ബാനർ -വേണു നായർ പ്രൊഡക്ഷൻസ്, കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം - വേണു നായർ, എക്സി: പ്രൊഡ്യൂസർ- ജിജോ ജോണി ചെറുവത്തൂർ, ഛായാഗ്രഹണം - പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് - പ്രദീപ് ചന്ദ്രൻ, സംഗീതം, പശ്ചാത്തല സംഗീതം -വേണു നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അരുൺ നായർ, ഗാനരചന - ശ്രീ ലക്ഷ്മണാചാര്യ, ആലാപനം - സരിത രാജീവ്, സൗണ്ട് ഡിസൈൻ - വേണു നായർ, കല - അരുൺ രഘു ആനാട്, കോസ്‌റ്റ്യും രൂപകല്പന - വി എൻ, കോസ്റ്റ്യും - ശ്രീജിത്ത്, ചമയം - രാജേഷ് വെള്ളനാട്, കളറിസ്റ്റ് - അരുൺകുമാർ എം, പിആർഓ - അജയ് തുണ്ടത്തിൽ .

English Summary

Venu Nair's film "Izhakalkkappuram" (The Unseen Thread) is scheduled for release on October 2nd. The movie explores the idea that true love involves loving correction rather than blind obedience, and that ideals should serve humans. Dinesh Panicker portrays Dr. Anand Sivan, while Gauthami and Vanchiyoor Praveen Kumar play Karthi and Jagadeesh, respectively.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IZHAKALKKAPPURAM MOVIE, THE UNSEEN THREAD, VENU NAIR, IZHAKALKKAPPURAM OCTOBER 2, MALAYALAM MOVIE 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY