SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.00 PM IST

'തൃഷയെ എനിക്ക് ഇഷ്‌ടമേയല്ല, വിജയ്‌യുടെ ജീവിതത്തിലെ ഇത്തിൾക്കണ്ണിയാണ് അവൾ'; തുറന്നടിച്ച് പ്രമുഖ ഗായിക

READ ENGLISH VERSION
vijay

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെയും നടി തൃഷ കൃഷ്‌ണനെയും ബന്ധപ്പെടുത്തിയുള്ല ഗോസിപ്പുകൾ കഴിഞ്ഞ കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനവുമായി മുന്നോട്ടുവന്നതോടെ ഈ ചർച്ചകൾ കൂടുതൽ ശക്തമായി.

ഇക്കഴിഞ്ഞ മാർച്ചിൽ ഒരു വിവാഹച്ചടങ്ങിൽ വിജയ്‌യും തൃഷയും ഒരുമിച്ച് പങ്കെടുത്തതിന്റെ വീഡിയോകൾ പ്രചരിച്ചത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. ഇന്നലെ വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ നിറസാന്നിദ്ധ്യമായിരുന്നു. എന്നാൽ, ചർച്ചയായിക്കൊണ്ടിരിക്കുന്ന വിവാദങ്ങളിൽ വിജയ്‌യും തൃഷയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഗായിക സുചിത്ര ഒരു അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

'വിജയ്‌യെ ഞാൻ വളരെയധികം ഇഷ്‌ടപ്പെടുന്നുണ്ട്. ഒരുപക്ഷവും ചേരാതെ സത്യസന്ധമായി എന്റെ അഭിപ്രായം പറയും. തൃഷയെ എനിക്ക് ഒട്ടും ഇഷ്‌ടമല്ല. വസ്‌തുനിഷ്‌ഠമായാണ് ഞാനിത് പറയുന്നത്. ജീവിതവിജയം നേടിയ വ്യക്തികൾ ഒറ്റപ്പെട്ടാൽ അവരുടെ ജീവിതത്തിലേക്ക് ഇത്തിൾക്കണ്ണികൾ (parasites) പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്. വിജയ് തന്റെ മാതാപിതാക്കളിൽ നിന്നും ഭാര്യയിൽ നിന്നും ഒറ്റപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ഇതുവരെ ശരിയായ രീതിയിലുള്ള ആത്മപരിശോധനയ്‌ക്ക് മുതിർന്നിട്ടില്ല'- സുചിത്ര പറഞ്ഞു.

2025 ഡിസംബറിലാണ് വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്‌തത്. മാനസിക വിഷമവും വഞ്ചനയുമാണ് ഹർജിയിൽ കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 27 വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കേസിന്റെ അടുത്ത വാദം കേൾക്കാൻ ജൂൺ 15നാണ് തീരുമാനിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY, TRISHA, SUCHITHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ